സ്വന്തം ലേഖകന്‍: ജിസിസി, അമേരിക്ക ഉച്ചകോടിക്കായി ഒബാമ സൗദിയില്‍, എണ്ണവിലയിടിവ് സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് സൂചന. യമനിലേയും സിറിയയിലേയും സംഘര്‍ഷങ്ങളും ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ചാവിഷയമാകും.
സൗദി നേതൃത്വത്തിലുള്ള ഇസ്ലാമിക സൈനികസഖ്യത്തിന്റെ പുരോഗതിയും ഉച്ചകോടി വിലയിരുത്തും. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഒബാമ ബുധനാഴ്ച വൈകിട്ട് സൌദിയിലെത്തി. സൌദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അറബ് ലോകവുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ച ഒബാമയുടെ വിടവാങ്ങല്‍ സന്ദര്‍ശനം കൂടിയാണിത്. യുഎസ് പ്രതിരോധ സെക്രട്ടറി ആഷ്ട്ടണ്‍ കാര്‍ട്ടറും ഒബാമയ്‌ക്കൊപ്പമുണ്ട്.
ഒന്നരവര്‍ഷമായി എണ്ണവില കുത്തനെ ഇടിയുന്നത് ഗള്‍ഫ് രാജ്യങ്ങളുടെ വരുമാനത്തെ ഗണ്യമായി ബാധിച്ചിട്ടുണ്ട്. ഉല്‍പ്പാദനം കുറയ്ക്കുന്ന കാര്യത്തില്‍ സൌദിയും ഇറാനും ഉള്‍പ്പെടെ എല്ലാ ഉല്‍പ്പാദക രാഷ്ട്രങ്ങളും അഭിപ്രായ ഐക്യം ഉണ്ടാക്കുന്നതും ചര്‍ച്ചചെയ്യും.
എണ്ണവിലയിലെ ചാഞ്ചാട്ടം പ്രവാസികളുടെ ഭാവിയെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്നതിനാല്‍ ഇത്തവണത്തെ ജിസിസി, അമേരിക്ക ഉച്ചകോടിയെ ആകാംക്ഷയോടെയാണ് ഗള്‍ഫ് മേഖലയിലെ പ്രവാസി സമൂഹം കാണുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല