അലക്‌സ് വര്‍ഗീസ്: യു കെയില്‍ ജി.സി.എസ്.സി ഫലം പുറത്ത് വന്നപ്പോള്‍ അഭിമാനാര്‍ഹമായ വിജയം നേടി മലയാളി കുട്ടികള്‍. പ്രസ്റ്റണിനടുത്ത് ചോര്‍ളിയില്‍ താമസിക്കുന്ന പുളിങ്കുന്ന് കാനാശ്ശേരില്‍ സിന്നി ജേക്കബ്ബ് സിനി സിന്നി ദമ്പതികളുടെ രണ്ട് മക്കളില്‍ മൂത്തയാളായ ജാസിന്‍ ഫിലിപ്പ് നേടിയത് 8 A സ്റ്റാറും 3 A യും 1 ബിയും നേടി മികച്ച വിജയം കരസ്ഥമാക്കിയത്. ഹോളി ക്രോസ് കാത്തലിക് ഹൈസ്‌കൂളില്‍ നിന്നുമാണ് ജാസിന്‍ വിജയം നേടിയത്. സയന്‍സ് മുഖ്യവിഷയമായെടുത്ത് മെഡിസിന് ചേരാന്‍ ആഗ്രഹിക്കുന്ന ജാസിന്‍ റണ്‍ഷോ കോളേജില്‍ എന്റോള്‍ ചെയ്തു. അക്കൗണ്ടന്റായ സിന്നിയും, റോയല്‍ പ്രെസ്റ്റണ്‍ ഹോസ്പിറ്റലില്‍ നഴ്‌സായ സിനിയും മകന്റെ മികച്ച വിജയത്തില്‍ വളരെയധികം സന്തോഷത്തിലാണ്. ജാസിന്റെ ഇളയ സഹോദരന്‍ ജസ്വിന്‍ 10 ല്‍ പഠിക്കുന്നു.സിന്നിയും കുടുംബവും ഫ്രണ്ട്‌സ് ഓഫ് പ്രസ്റ്റണ്‍ അസോസിയേഷന്റെ സജീവ പ്രവര്‍ത്തകരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല