ഇക്കഴിഞ്ഞ ജി.സി.എസ്.ഇ പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് മാഞ്ചസ്റ്ററിന്റെ സ്നേഹാദരം. ഐഡിയ സ്റ്റാര്‍ സിങ്ങേര്‍സും അനൂപ് ശങ്കറും ചേര്‍ന്നവതരിപ്പിച്ച ‘പൊന്നോണം 2011’ എന്ന പരിപാടിയിലാണ് വിജയികളെ ആദരിച്ചത്. പന്ത്രണ്ട് എസ്റ്റാര്കള്‍ നേടി മാഞ്ചസ്റ്ററിന്റെ താരമായ ഡോ: നവാസിന്റെ മകന്‍ ഷിനാസ്, പത്ത് എസ്റ്റാറുകള്‍ നേടിയ ബാബു ജോസഫിന്റെ മകന്‍ എമിന്‍, ഒന്‍പതു എസ്റ്റാറുകള്‍ നേടിയ റെജി മടത്തിലെട്ടിന്റെ മകള്‍ സാന്ദ്ര മടത്തിലേട്ട് എന്നിവരെ ചടങ്ങില്‍ ട്രോഫിയും ക്യാഷ് അവാര്‍ഡുകളും നല്‍കി ആദരിച്ചു. അനൂപ് ശങ്കര്‍, പ്രീതി വാരിയര്‍, റോഷന്‍, സീമ തുടങ്ങിയവര്‍ വിജയികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല