സ്വന്തം ലേഖകന്‍: കശ്മീരില്‍ ഹുറിയത് കോണ്‍ഫറന്‍സ് നേതാക്കള്‍ വീട്ടുതടങ്കലില്‍. ഹുറിയത് കോണ്‍ഫറന്‍സ് ചെയര്മാന് സയ്യിദ് അലി ഷാ ഗീലാനി അടക്കമുള്ള കശ്മീര്‍ വിഘടനവാദി നേതാക്കളെയാണ് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. നാളെ നടക്കാനിരിക്കുന്ന ഇന്ത്യ വിരുദ്ധ സെമിനാറിന് തടയിടുന്നതിനുള്ള മുന്‍കരുതല്‍ നടപടിയായാണ് പ്രധാന നേതാക്കള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
ഗിലാനിയുടെ വീടിനു കാവലായി ഒരു പൊലീസുകാരനെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍ക്കെങ്കിലും വീടിന്റെ പരിസരത്ത് കടക്കുന്നതിനോ ഇവിടെ നിന്നു പുറത്തേക്കു പോകുന്നതിനോ അനുവാദമില്ലെന്ന് ഹുറിയത് കോണ്‍ഫറന്‍സ് വക്താവ് പറഞ്ഞു.
ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇനി ജമ്മു കശ്മീരില്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതിനു പിന്നാലെയാണ് പൊലീസിന്റെ നടപടി. രാജ്യ വിരുദ്ധമെന്ന് തോന്നിക്കുന്ന റാലികളോ സെമിനാറുകളോ ജമ്മു കശ്മീരില്‍ നടത്താന്‍ അനുവദിക്കുകയില്ലെന്ന് ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് പറഞ്ഞു. ഇക്കാര്യത്തില്‍ നിയമം എല്ലാ നടപടികളുമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല