സ്വന്തം ലേഖകന്‍: പാസ്‌പോര്‍ട്ട് കിട്ടാന്‍ കശ്മീര്‍ വിഘടനവാദി നേതാവ് ഗീലാനി ഇന്ത്യക്കാരനാണെന്ന് സത്യപ്രസ്താവന നല്‍കി. പാസ്‌പോര്‍ട്ട് അധികൃതരുടെ മുമ്പില്‍ സത്യപ്രസ്താവന നല്‍കി പുറത്തിറങ്ങിയ ശേഷം നിര്‍ബന്ധം കൊണ്ടാണ് താന്‍ ഇത്തരത്തില്‍ ഒരു സത്യപ്രസ്താവനക്ക് തയ്യാറായതെന്ന് പ്രസ്താവിക്കുകയും ചെയ്തു.
ഗീലാനി തന്റെ ബയോമെട്രിക് ഡാറ്റ, വിരലടയാളം, ഐറിസ് സ്‌കാന്‍ എന്നിവ നിയുക്ത കൗണ്ടറില്‍ സമര്‍പ്പിച്ചതായി മേഖലാ പാസ്‌പോര്‍ട്ട് ഓഫീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. സൗദി അറേബ്യയില്‍ ചികിത്സയിലുള്ള തന്റെ മകളെ സന്ദര്‍ശിക്കുന്നതിനായാണ് എണ്‍പ്പത്തിയെട്ടുകാരനായ ഗീലാനി ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്.
അപേക്ഷയിലെ പൗരത്വ കോളത്തില്‍ ഇന്ത്യന്‍ എന്ന് രേഖപ്പെടുത്തിയ ഗീലാനി ജന്മം കൊണ്ട് താനൊരു ഇന്ത്യക്കാരനല്ലെന്നും നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഇത്തരത്തില്‍ ചെയ്തതെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി. യാത്രകള്‍ക്കായി ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിക്കാന്‍ ഓരോ കാശ്മീര്‍ നിവാസിയും നിര്‍ബന്ധിതമാകുകയാണെന്ന് ഹുറിയത്ത് വക്താവും ആരോപിച്ചു.
ഗീലാനിക്ക് പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിലുള്ള ഭരണകക്ഷിയായ ബിജെപിയുടെ കശ്മീരില്‍ ബിജെപി, പിഡിപി മുന്നണിയുടെ കെട്ടുറപ്പിനെ ബാധിച്ചിരുന്നു. ഗീലാനി ഇന്ത്യക്കാരനാണെന്ന് പ്രസ്താവിച്ച് തന്റെ ദേശവിരുദ്ധ നടപടികള്‍ക്ക് മാപ്പപേക്ഷിക്കണമെന്നാണ് ബിജെപി നിലപാട്. ബിജെപിയുടെ സഖ്യകക്ഷിയായ പിഡിപി പാസ്‌പോര്‍ട്ട് അനുവദിക്കുന്നതില്‍ ഗീലാനിക്ക് അനുകൂലമായ നിലപാട് എടുക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല