യൂറോപ്പിലെ ഏറ്റവും വലിയ ക്ഷേത്രമായ ബെര്‍മിംഗ്ഹാം ശ്രീ.ബാലാജി ടെമ്പിളില്‍ മലയാളികള്‍ ഒരുക്കുന്ന ഹിന്ദു ഡിവോഷണല്‍ മ്യൂസിക് ഫെസ്റ്റ് ‘ഗീതാഞ്ജലി 2011’ നവംബര്‍ 20 ന് നടക്കും. യുകെയില്‍ എമ്പാടുമുള്ള വിശ്വാസികള്‍ അന്നേദിവസം സംഗീത വിരുന്നില്‍ പങ്കെടുക്കാന്‍ എത്തിച്ചേരും. യുകെയിലെ വിവിധ സംഗീതജ്ഞര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. മലയാളം, തമിഴ്,ഹിന്ദി,തെലുങ്ക്,കന്നട,സംസ്കൃതം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ഉള്ള ഗാനങ്ങളും കുട്ടികളുടെ നൃത്ത പരിപാടികളും ക്ഷേത്ര സന്നിധി ഭക്തി സാന്ദ്രമാക്കും. ഈ സംഗീത സായാഹ്നത്തില്‍ പങ്കെടുക്കുവാന്‍ യുകെയില്‍ എമ്ബടുമുള്ള വിശ്വാസികളെ ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
ക്ഷേത്രത്തിന്റെ വിലാസം:
Sri, Balaji Temple
Dudley road east
Tividale
B693DU
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല