ഫെയ്‌സ്ബുക്ക് കഴിഞ്ഞ ദിവസമാണ് അവരുടെ ഫ്രണ്ട് റിക്വസ്റ്റ് ഐക്കണില്‍ ചെറിയ മാറ്റം വരുത്തിയത്. ആ ചെറിയ മാറ്റം പക്ഷെ, ലോകത്തോട് വിളിച്ചു പറയുന്നത് ലിംഗ സമത്വം എന്ന വലിയ സന്ദേശമാണ്. ഫെയ്‌സ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് ഐക്കണ്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടെങ്കില്‍ മനസ്സിലാകും ഒരു പുരുഷനും സ്ത്രീയുമാണ് അതിലുള്ളത്. ഫെയ്‌സ്ബുക്കിന്റെ ആദ്യ ഡിസൈന്‍ അനുസരിച്ച് പുരുഷന്റെ നിഴല്‍പറ്റി നില്‍ക്കുന്ന സ്ത്രീയെയാണ് അതില്‍ ചിത്രീകരിച്ചിരുന്നത്.
എല്‍ജിബിടി സമൂഹത്തിനെ ഉള്‍പ്പെടെ പിന്തുണയ്ക്കുന്നതില്‍ ഏറ്റവും മുന്നിലുണ്ടായിരുന്ന ഫെയ്‌സ്ബുക്ക് പോലൊരു പുരോഗമന ചിന്താഗതിയുള്ള സ്ഥാപനത്തില്‍ ലിംഗ വിവേചനം എന്നത് ഭൂഷണമല്ലെന്ന് കണ്ട് ഫെയ്‌സ്ബുക്കില്‍ ഡിസൈനറായ കെയ്റ്റ്‌ലിന്‍ വിന്നറാണ് പുതിയ ഡിസൈന്‍ അവതരിപ്പിച്ചത്.
മീഡിയത്തില്‍ എഴുതിയ ലേഖനത്തിലൂടെയാണ് വലിയ സന്ദേശമുള്ള ഈ ചെറിയ മാറ്റത്തെക്കുറിച്ച് കാറ്റ്‌ലിന്‍ പുറംലോകത്തെ അറിയിച്ചത്. എങ്ങനെ താന്‍ ഇത്തരത്തിലൊരു ഡിസൈനിലേക്ക് എത്തിച്ചേര്‍ന്നു എന്ന കാര്യം കെയ്റ്റ്‌ലിന്‍ വിശദമായി മീഡിയത്തില്‍ എഴുതിയിട്ടുണ്ട്.
ഫെയ്‌സ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് ഐക്കണ്‍ വലുപ്പത്തിലുള്ള ഒന്നല്ല. സൂക്ഷിച്ച് നോക്കിയാല്‍ മാത്രമെ അതിന്റെ രൂപം പോലും വ്യക്തമാകുകയുള്ളു. ലിംഗ അസമത്വം എന്നത് തന്നെ അസ്വസ്ഥപ്പെടുത്തുന്ന ഒന്നായതിനാലാണ് താന്‍ ഇതിന് ഇറങ്ങി തിരിച്ചതെന്ന് കെയ്റ്റ്‌ലിന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഫെയ്‌സ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് ഐക്കണില്‍ മാത്രമല്ല, ഗ്രൂപ്പ് ഐക്കണിലും മാറ്റം വരുത്തിയിട്ടുണ്ട്. ഈ ഐക്കണില്‍ നേരത്തെ പുരുഷനായിരുന്നു മുന്നിലത്തെ നിരയിലെങ്കില്‍ ഇപ്പോള്‍ സ്ത്രീയാണ് മുന്നില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല