സ്വന്തം ലേഖകന്‍: ലിംഗ വിവേചന വിവാദം കാന്‍ ചലച്ചിത്രോല്‍സവത്തിലും; റെഡ് കാര്‍പ്പറ്റില്‍ 82 സുന്ദരിമാരുടെ പ്രതിഷേധം. മേളയില്‍ വനിതാ പ്രാതിനിധ്യം കുറയുന്നതില്‍ പ്രതിഷേധിച്ചാണ് ക്രിസ്റ്റീന്‍ സ്റ്റിവാര്‍ട്ട്, ജെയ്ന്‍ ഫോണ്ട, കെയ്റ്റ് ബ്ലന്‍ചെറ്റ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
1946ല്‍ ആരംഭിച്ച കാനില്‍ പാം ഡി ഓര്‍ പുരസ്‌കാരത്തിന് വേണ്ടി ഇതുവരെ 1688 പുരുഷ സംവിധായകരുടെ ചിത്രം മത്സരിക്കാനെത്തി. അതേസമയം, 82 സംവിധായികമാരുടെ സിനിമകള്‍ക്ക് മാത്രമാണ് അവസരം ലഭിച്ചത്. അവരെ പ്രതിനിധീകരിച്ചാണ് 82 വനിതകളുടെ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് കെയ്റ്റ് ബ്ലന്‍ചെറ്റ് പറഞ്ഞു.
കാനിന്റെ ചരിത്രത്തില്‍ രണ്ടു വട്ടം മാത്രമാണ് പാം ഡി ഓര്‍ പുരസ്‌കാരം വനിതകള്‍ സ്വന്തമാക്കിയത്. മത്സര വിഭാഗത്തില്‍ 1993 ല്‍ ജെയ്ന്‍ കാമ്പിയോണ്‍ കാനിലെ പരമോന്നത പുരസ്‌ക്കാരം നേടിയപ്പോള്‍ 2015 ല്‍ ആഗ്‌നസ് വര്‍ദയെത്തേടി ഹോണററി പാം ഡി ഓര്‍ എത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല