ബ്രിട്ടണിലെ വലിയ സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്ന ശമ്പളത്തിലെ ലിംഗ അന്തരം ശേഖരിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതുമായി ബന്ധപ്പെട്ടുള്ള കൂടിയാലോചനകള്‍ ചൊവ്വാഴ്ച്ച ആരംഭിക്കും. ഈ തലമുറയില്‍ തന്നെ ജെണ്ടര്‍ പേ ഗ്യാപ് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു. സര്‍ക്കാര്‍ ഇത്തരത്തിലൊരു നടപടിയുമായി മുന്നോട്ടു പോകുമ്പോള്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ശമ്പളം നല്‍കാന്‍ സ്ഥാപനങ്ങള്‍ നിര്‍ബന്ധിതരായി തീരുമെന്നും കാമറൂണ്‍ വിശ്വസിക്കുന്നു.
ലേബര്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികള്‍ സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്തു. എന്നാല്‍ ശമ്പള സുതാര്യതയുടെ കാര്യത്തിലുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ലേബര്‍ പാര്‍ട്ടി ആരോപിച്ചു.
250 ജീവനക്കാരില്‍ കൂടുതലുള്ള കമ്പനികള്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും അടിസ്ഥാന ശമ്പളം സംബന്ധിച്ച സ്ഥിതിവിവര കണക്കുകള്‍ പ്രസിദ്ധീകരിക്കണമെന്ന് കഴിഞ്ഞ പാര്‍ലമെന്റിന്റെ കാലത്ത് നിയമം പാസാക്കിയതാണെങ്കിലും അതിന്മേല്‍ തുടര്‍നടപടികള്‍ മന്ദഗതിയിലായിരുന്നു.
കമ്പനികളുടെയും മറ്റും മുഖ്യസ്ഥാനങ്ങളിലേക്ക് സ്ത്രീകളെ കൊണ്ടു വരുന്നതില്‍ സര്‍ക്കാരിന്റെ നടപടികള്‍ വിജയം കണ്ടുവെന്ന് ഡേവിഡ് കാമറൂണ്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല