ചൈനക്കാരനായി ജനിച്ചാല്‍ പെണ്ണുകിട്ടാന്‍ ഒരല്പം ഭാഗ്യം കൂടി വേണമെന്ന അവസ്ഥയാണ്. 100 പെണ്‍കുട്ടികള്‍ക്ക് 116 ആണ്‍കുട്ടികള്‍ എന്നതാണ് ചൈനയിലെ ഏറ്റവും ഒടുവിലെത്തെ ലിംഗാനുപാതം. ആരോഗ്യകരമായ അനുപാതം 100 പെണ്‍കുട്ടികള്‍ക്ക് 105 ആണ്‍കുട്ടികള്‍ ആണെന്നിരിക്കെ, ചൈനീസ് സമൂഹം ഒരു മേലേപ്പറമ്പില്‍ ആണ്‍വീടാകുന്ന ലക്ഷണമാണ്.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ലിംഗാനുപാതത്തിലെ വ്യത്യാസം കുറക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും വിടവ് നിലനില്‍ക്കുകയാണ്. ചൈനയില്‍ പിതാവിന്റെ കുടുംബപ്പേരാണ് കുഞ്ഞുങ്ങള്‍ക്ക് നല്‍കുക പതിവ്. ഒപ്പം ആണ്‍കുട്ടികള്‍ ഉണ്ടാകുന്നതാണ് സാമൂഹ്യ സുരക്ഷക്ക് നല്ലത് എന്നു കരുതുന്നവരാണ് മിക്ക ചൈനക്കാരും.
അതുകൊണ്ടു തന്നെ ചെറുതല്ലാതെ ഒരു വിഭാഗം ഗര്‍ഭം ധരിച്ചത് പെണ്‍കുഞ്ഞാണെന്ന് മനസിലായാല്‍ ഗര്‍ഭഛിദ്രത്തിന് തയ്യാറാകുന്നു. വെറും 15 മിനിട്ടു കൊണ്ട് ഒട്ടും വേദനയില്ലാതെ ഗര്‍ഭഛിദ്രം നടത്തിക്കൊടുക്കുന്ന ക്ലിനിക്കുകള്‍ ചൈനയിലുണ്ട്.
സാമ്പത്തിക വളര്‍ച്ചയുടെ ഫലമായി ചൈനയിലെ വന്‍ നഗരങ്ങളിലേക്കുള്ള കുടിയേറ്റം ഗണ്യമായ തോതില്‍ വര്‍ധിച്ചതും ലിംഗാനുപാതത്തിലുള്ള വിടവ് കൂട്ടിയതായി കണക്കാക്കുന്നു.
ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയവും ഗര്‍ഭഛിദ്രവും തടയാന്‍ സര്‍ക്കാര്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും കാര്യമായ ഫലമൊന്നും ഉണ്ടാകുന്നില്ല. ചൈന ദീര്‍ഘകാലമായി തുടര്‍ന്നു വരുന്ന ഒറ്റ കുട്ടി നയമാണ് ലിംഗാനുപാതം താറുമാറാക്കിയത് എന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ദമ്പതികളില്‍ ഒരാളോ രണ്ടുപേരുമോ ഒറ്റ കുട്ടിയാണെങ്കില്‍ അവര്‍ക്ക്
രണ്ടാമതൊരു കുട്ടി കൂടി ആകാമെന്ന് സര്‍ക്കാര്‍ ഒറ്റ കുട്ടി നയത്തില്‍ മാറ്റം വരുത്തിയിരുന്നു. എന്നാല്‍ നയം മാറ്റം ലിംഗാനുപാതത്തിലെ വിടവ് നികുത്തുന്നതിന് പകരം കൂട്ടുകയാണ് ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല