ദീപാവലിയ്ക്ക് തിയറ്ററുകളിലെത്തുന്ന വേലായുധം ജെനീലയയുടെ അവസാന തമിഴ് ചിത്രമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബോളിവുഡിലും തെന്നിന്ത്യയിലും ബബ്ലി ഗേള്‍ റോളുകളിലൂടെ തിളങ്ങിയ താരത്തിന്റെ വിവാഹം അടുത്തവര്‍ഷം ഫെബ്രുവരിയില്‍ നടക്കുമെന്നാണ് സൂചനകളുള്ളത്.
ഏറെക്കാലമായി ജെനീലിയയുടെ കാമുകപദവി അലങ്കരിയ്ക്കുന്ന റിതേഷ് മുഖര്‍ജിയുമായുള്ള വിവാഹം മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടക്കുകയെന്ന് വിവിധ സിനിമ വെബ്‌സൈറ്റുകളുടെ റിപ്പോര്‍ട്ടിലുണ്ട്.
തെന്നിന്ത്യയിലും ബോളിവുഡിലും ഒരേസമയം ഹിറ്റുകള്‍ നേടിയതാണ് ജെനീലിയയെ മറ്റു താരങ്ങളില്‍ നിന്നും വ്യത്യസ്തയാക്കി നിര്‍ത്തുന്നത്. ജെനീലയയുടെ ഏറ്റവും പുതിയ ഹിന്ദിച്ചിത്രമായ ഫോഴ്‌സ് ഹിറ്റിലേക്ക് കുതിയ്ക്കുകയാണ്. തമിഴിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ കാക്ക കാക്കയുടെ റീമേക്കായ ഫോഴ്‌സില്‍ ജോണ്‍ എബ്രഹാമാണ് നായകന്‍.
അടുത്ത ആറ് മാസത്തിനുള്ളില്‍ ജെനീലയയുടെ മൂന്ന് ബോളിവുഡ് ചിത്രങ്ങള്‍ കൂടി തിയറ്ററുകളിലെത്തും. അതിനിടെ ഉത്തമപുത്രന് ശേഷം ധനുഷിന്റെ നായികയായി ഒരു സിനിമയില്‍ക്കൂടി ജെനീലിയ അഭിനയിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല