ബ്രിട്ടണില്‍ പൊതുതെരഞ്ഞെടുപ്പ് ഇന്ന്. പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ നയിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും എഡ് മിലിബാന്‍ഡ് നയിക്കുന്ന ലേബര്‍ പാര്‍ട്ടിയും തമ്മിലാണ് പ്രധാന മത്സരം. 650 അംഗ ജനപ്രതിനിധിസഭയില്‍ ഇരുപാര്‍ട്ടികളും 34 ശതമാനം വീതം വോട്ടുകള്‍ നേടിയേക്കുമെന്നാണു ബ്രിട്ടീഷ് പത്രങ്ങള്‍ നടത്തിയ അഭിപ്രായ സര്‍വെയില്‍ കണ്ടെത്തിയിരിക്കുന്നത്. ആര്‍ക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്നും അതിനാല്‍ വീണ്ടും തൂക്ക് മന്ത്രിസഭയായിരിക്കും ബ്രിട്ടണില്‍ അധികാരത്തിലെത്തുകയെന്നും സര്‍വെകള്‍ സൂചിപ്പിക്കുന്നുണ്ട്.
ലിബറല്‍ ഡെമോക്രാറ്റുമായി ചേര്‍ന്നാണ് നിലവിലെ കാമറൂണിന്റെ ഭരണം. ഇനിയും ഈ സഖ്യം ആവര്‍ത്തിച്ചാല്‍ അത് ബ്രിട്ടണുണ്ടാകാനുള്ള ദരുന്തമാകുമെന്ന തരത്തില്‍ എഡ് മിലിബാന്‍ഡ് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. 4.5 കോടി ജനങ്ങളാണ് ഇന്നു പോളിങ് ബൂത്തിലെത്തുക. ഇന്ത്യയിലുണ്ടാകുന്നത് പോലെയുള്ള ബൂത്ത് കൈയേറ്റങ്ങള്‍ പോലുള്ള ആക്രമണങ്ങള്‍ യുകെയില്‍ ഉണ്ടാകാറില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് പൊതുവെ സമാധാനകരമായിരിക്കും.
വീണ്ടും കാമറൂണ്‍ അധികാരത്തിലെത്തുമോ അതോ എഡ് മിലിബാന്‍ഡിന്റെ ലേബര്‍ പാര്‍ട്ടി പത്താം നമ്പര്‍ അധികാര കേന്ദ്രത്തില്‍ എത്തുമോ എന്ന് യുകെയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രണ്ട് നയങ്ങള്‍ പിന്തുടരുന്ന ആളുകളാണ് ഇരുവരും. അതുകൊണ്ട് തന്നെ ഇവരില്‍ ആര് അധികാരത്തിലെത്തിയാലും കുടിയേറ്റക്കാരായി ബ്രിട്ടണില്‍ എത്തിയ മലയാളികള്‍ക്ക് ആശങ്കയ്ക്കുള്ള വകയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല