നാഷ്ണല്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ ഡേയുടെ ഭാഗമായി വോട്ടര്‍പ്പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവരെ അതിനായി പ്രേരിപ്പിക്കാനായുള്ള ക്യാംപെയ്ന്‍. മാഞ്ചസ്റ്ററിലാണ് ക്യാംപെയ്ന്‍ സംഘടിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിനായി മാസങ്ങള്‍ മാത്രം അവശേഷിക്കെയാണ് മാഞ്ചസ്റ്ററിലെ ജനങ്ങളോട് വോട്ടര്‍പ്പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യു എന്ന ആവശ്യവുമായി ആക്ടിവിസ്റ്റുകള്‍ രംഗത്ത് എത്തിയിരിക്കുന്നത്.
ലൈബ്രറി, യൂത്ത് സെന്റര്‍, ചില്‍ഡ്രന്‍സ് സെന്റര്‍, സര്‍വകലാശാല, കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍, റെസിഡന്റ്‌സ് ഗ്രൂപ്പുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ ക്യാംപെയ്‌നുകള്‍ നടക്കുക. വോട്ടറായി രജിസ്‌ററര്‍ ചെയ്യാനുള്ള നടപടിക്ക് അഞ്ച് മിനിറ്റുകള്‍ പോലും എടുക്കില്ല. യുകെ സര്‍ക്കാരിന്റെ വെബ്‌സൈറ്റിലും രജിസ്‌ട്രേഷനുള്ള സൗകര്യമുണ്ട്. നാഷ്ണല്‍ ഇന്‍ഷുറന്‍സ് നമ്പര്‍ മാത്രമാണ് രജിസ്‌ട്രേഷന്റെ സമയത്ത് ചോദിക്കുന്നത്.
ഇലക്ട്രര്‍ രജിസ്ട്രാറില്‍ പേരുള്ളത് ആര്‍ക്കൊക്കെയാണെന്ന് ചൂണ്ടിക്കാട്ടി കൊണ്ടുള്ള വിശദമായ കുറിപ്പ് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ കൗണ്‍സില്‍ മാഞ്ചസ്റ്ററിലെ എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ട്. ഇതില്‍പേരില്ലാത്തവര്‍ ഉടന്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ രജിസ്‌ട്രേഷന്‍ നടപടികളെല്ലാം എളുപ്പമായിട്ടാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് എലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ തെരേസ ഗ്രാന്‍ഡ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല