സ്വന്തം ലേഖകന്‍: അത്യപൂര്‍വ രോഗവുമായി പിറന്ന കുഞ്ഞ് അന്യഗ്രഹ ജീവിയെന്നും ഹനുമാന്റെ അവതാരമെന്നും നാട്ടുകാര്‍, മുലയൂട്ടാന്‍ വിസമ്മതിച്ച് അമ്മ. ജനിതക വൈകല്യവുമായി ജനിച്ച ആണ്‍കുഞ്ഞിനെയാണ് നാട്ടുകാര്‍ അന്യഗ്രഹ ജീവിയും ദൈവിക ശക്തിയുള്ള ജന്മവുമാക്കിയത്. ബിഹാറിലെ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയാണ് ഖലിദ ബീഗം എന്ന 35കാരി ഈ കുഞ്ഞിനു ജന്മം നല്‍കിയത്. ചെറിയ തലയും ഉരുണ്ട കണ്ണുകളുമുള്ള കുട്ടിയെ കണ്ട് പകച്ചുപോയെന്നും ആദ്യം തന്റെയടുത്തുനിന്നു കുഞ്ഞിനെ മാറ്റാന്‍ പോലും പറഞ്ഞുവെന്നും അമ്മ പറയുന്നു.
കുഞ്ഞിന്റെ അത്യപൂര്‍വതകണ്ട് ആദ്യം മുലയൂട്ടാന്‍ പോലും അമ്മ തയാറായില്ല.ഹാര്‍ലിക്വിന്‍ടൈപ്പ് ഇച്തിയോസിസ് എന്ന അപൂര്‍വ ജനിതക രോഗം ബാധിച്ച കുഞ്ഞാണു ജനിച്ചതെന്നാണ് ഡൊക്ടര്‍മാര്‍ പറയുന്നത്. ഇത്തരക്കാരുടെ ചര്‍മം ഏറെ കട്ടികൂടിയതും അവയവങ്ങള്‍ വികൃതമായ ആകൃതിയുള്ളതും ആയിരിക്കും.
കുട്ടിയുടെ പല ശരീരഭാഗങ്ങളും പൂര്‍ണ വളര്‍ച്ച പ്രാപിച്ചിട്ടില്ല. തലച്ചോറും തലയോട്ടിയും പൂര്‍ണമായില്ലാത്ത അവസ്ഥയിലാണു കുട്ടി. ലോകത്തു നടക്കുന്ന മൂന്നു ലക്ഷം ജനനങ്ങളില്‍ ഒരാള്‍ക്കേ ഇത്തരം അവസ്ഥയുണ്ടാകൂ എന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നത്. അച്ഛന്‍ മുഹമ്മദ് ഇംതിയാസും നാട്ടുകാരും വിശ്വസിക്കുന്നത് ഹനുമാന്‍ മനുഷ്യന്റെ രൂപത്തില്‍ അവതരിച്ചതാണെന്നാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല