ജനീവ:ആഗോളതൊഴിലാളി സംഘടനയുടെ(wto) ആസ്ഥാനത്തു പ്രവര്‍ത്തിക്കുന്നതിനാലാകണം നിശാസുന്ദരികളും സംഘടിക്കുന്നു. ഇവിടെയുള്ള 150 ഓളം വേശ്യകളാണ് തൊഴിലാളി സംഘടന രൂപീകരിക്കാനൊരുങ്ങുന്നത് സ്വിറ്റ്‌സര്‍ലന്റില്‍ ആദ്യമായാണ് ഇത്തരമൊരു സംഘടന. ആദ്യപടിയായി അടുത്തയാഴ്ച പൊതുയോഗം ചേരാന്‍ ഇവര്‍ തീരുമാനിച്ചുവെന്നും ലാ കുറിയര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ആണ്‍-പെണ്‍ വേശ്യകള്‍ സംഘടനയില്‍ പങ്കാളികലാകും. നിശാക്ലബുകള്‍ക്കു പേരുകേട്ട പാക്വിസിലെ വേശ്യകളാണ് സംഘടന രൂപീകരിക്കണമെന്ന ആശയം ആദ്യം മുന്നോട്ടുവച്ചത്.
രാജ്യത്ത് വേശ്യാവൃത്തിയില്‍ കഴിയുന്നവരുടെ താത്പര്യസംരക്ഷണമാണ് സംഘടനയുടെ ലക്ഷ്യം. വാടകകുറഞ്ഞ മുറികള്‍ ലഭ്യമാക്കുക, ഈ രംഗത്തെ അനാരോഗ്യകരമായ മത്സരം ഒഴിവാക്കുക, സുരക്ഷിതമായി ‘ജോലി’ ചെയ്യുന്നതിന് അവസരം ഉണ്ടാക്കുക തുടങ്ങിയവയാണ് മറ്റുലക്ഷ്യങ്ങള്‍. ജനീവയില്‍ 800 നും 900 ത്തിനും ഇടയില്‍ ആളുകള്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ അഞ്ചുശതമാനംപേര്‍ പുരുഷന്മാരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല