സ്വന്തം ലേഖകന്‍: പെണ്‍കുട്ടികളെ നിയമ വിരുദ്ധമായി പരിച്ഛേദനത്തിന് വിധേയരാക്കി, അമേരിക്കയില്‍ ഇന്ത്യന്‍ ഡോക്ടര്‍ അറസ്റ്റില്‍. ആറിനും എട്ടിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ പരിച്ഛേദനത്തിന് വിധേയരാക്കിയ ഇന്ത്യന്‍ ഡോക്ടറാറ്റ ഡോ. ജുമൈന നാഗര്‍വാല എന്ന 44 കാരിയാണ് അറസ്റ്റിലായത്.
അമേരിക്കയില്‍ ഇത്തരത്തിലുള്ള ആദ്യ സംഭവമാണിതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. മിഷിഗണിനടുത്തുള്ള ലിവോനിയയിലെ ഇവരുടെ ആശുപത്രിയിലാണ് പരിച്ഛേദനം നടന്നത്. ഇവര്‍ ഇംഗ്ലീഷും ഗുജറാത്തിയും സംസാരിക്കുന്ന വ്യക്തിയാണെന്ന് ആശുപത്രി രേഖകളില്‍ നിന്ന് വ്യക്തമാകുന്നതായി അന്വേഷണ സംഘം പറഞ്ഞു.
അടിയന്തര സേവന വിഭാഗത്തില്‍ ഡോക്ടറായ ഇവരെ ഡെട്രോയിറ്റിലെ ഫെഡറല്‍ കോടതയില്‍ ഹാജരാക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെപ്പോലും ഇവരുടെയടുക്കല്‍ പരിച്ഛേദനം നടത്താനായി കൊണ്ടുവന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദാവൂദി ബൊഹ്‌റ വിഭാഗത്തിലെ അംഗമായ ഇവര്‍ 12 വര്‍ഷമായി ഇത് ചെയ്യുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.
നേരത്തെ ചില സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ജന്മൈനയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതാണ് അറസ്റ്റിലേക്ക് നയിച്ചത്. ചികിത്സാ ആവശ്യങ്ങള്‍ക്കല്ലാതെ ഏതെങ്കിലും തരത്തില്‍ ലൈംഗികാവയവങ്ങളില്‍ മുറിവോ, ക്ഷതമോ ഏല്‍പ്പിക്കുന്നത് അമേരിക്കയില്‍ ഗുരുതരമായ മനുഷ്യാവകാശ കുറ്റകൃത്യമാണ്. കുറ്റം തെളിയിക്കപ്പെട്ടാന്‍ ജുമൈനക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചേക്കുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല