1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2024

സ്വന്തം ലേഖകൻ: പെട്രോളിയം, ടൂറിസം വകുപ്പുകളുടെ സഹമന്ത്രിയായി സുരേഷ് ​ഗോപി ചുമതലയേറ്റു. അപ്രതീക്ഷിതമായി കിട്ടിയ വകുപ്പാണ് പെട്രോളിയം വകുപ്പെന്നും ഭാരിച്ച ഉത്തരവാദിത്വമാണ്, പഠിച്ച് വേണ്ടതുപോലെ പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

ശാസ്ത്രിഭവനിലെ പെട്രോളിയം മന്ത്രാലയത്തിലെത്തിയാണ് സുരേഷ് ഗോപി ചുമതലയേറ്റത്. പെട്രോളിയം, പ്രകൃതിവാക മന്ത്രി ഹര്‍ദീപ് സിങ് പുരി സുരേഷ് ഗോപിയെ സ്വീകരിച്ചു. വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു.

കൊല്ലം തീരത്തെ എണ്ണഖനന സാധ്യത പരിശോധിക്കും. ടൂറിസത്തിൽ പുതിയ പടവുകൾ സൃഷ്ടിക്കും. ആരാധിക്കപ്പെടുന്ന രീതിയിലേക്ക് ഇന്ത്യൻ ടൂറിസത്തെ മാറ്റിയെടുക്കും. ലോകത്തിനായുള്ള ഒരു ദേശീയ പാക്കേജാണ് ലക്ഷ്യം. വിശദമായി പഠിച്ച് ഉചിതമായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

നേരത്തേ സുരേഷ് ഗോപിക്ക് സാംസ്‌കാരിക വകുപ്പ് ലഭിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗജേന്ദ്ര സിങ് ശെഖാവത്താണ് സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി. ജോര്‍ജ് കുര്യന് മൂന്ന് വകുപ്പുകളുടെ ചുമതല ലഭിച്ചിട്ടുണ്ട്. ന്യൂനപക്ഷ ക്ഷേമം, മൃഗ സംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് ലഭിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.