ബ്രിട്ടീഷ് ചാന്‍സിലര്‍ ജോര്‍ജ് ഒസ്‌ബോണ്‍ തനിക്കൊപ്പം കൊക്കെയ്ന്‍ ഉപയോഗിച്ചിട്ടുണ്ടെന്ന വാദം മുന്‍ എസ്‌കോര്‍ട്ട് ഗേള്‍ നതാലി റോവെ ആവര്‍ത്തിക്കുന്നു. ഇന്നലെ ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് ഈ ആരോപണവുമായി അവര്‍ വീണ്ടുമെത്തിയത്. മുമ്പ് 2005ലും ഇവര്‍ ഇതേ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ അന്ന് താന്‍ ഫോണ്‍ ചോര്‍ത്തലിന് ഇരയാകുകയായിരുന്നെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആദ്യ തവണ ഒസ്‌ബോണ്‍ ആരോപണം നിഷേധിച്ചിരുന്നു. എന്നാല്‍ ഇത്തവണത്തെ റോവെയുടെ അഭിമുഖത്തെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. എന്നാല്‍ തനിക്ക് അവരെ പരിചയമുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. 1990ല്‍ താന്‍ ലണ്ടനില്‍ ജോലി ചെയ്യുമ്പോഴാണ് ഒസ്‌ബോണിനെ പരിചയപ്പെട്ടതെന്നും ആ ബന്ധം ഏറെക്കാലം തുടര്‍ന്നെന്നും നാല്‍പ്പത്തിയേഴുകാരിയായ റോവെ വെളിപ്പെടുത്തിയിട്ടുണ്ട്. “കൊക്കെയ്‌ന് അടിമയായ ഒസ്‌ബോണിനൊപ്പം ഞാനും നിരവധി തവണ അത് ഉപയോഗിച്ചിട്ടുണ്ട്”- റോവെ വെളിപ്പെടുത്തുന്നു.
2005ലെ റോവയുടെ വെളിപ്പെടുത്തലുകള്‍ ഏറെ ഗുണം ചെയ്തത് ഇപ്പോഴത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ മുന്‍ കമ്മ്യൂണിക്കേഷന്‍ ചീഫ് ആന്‍ഡി കുള്‍സനാണെന്ന് റോവെയുടെ അഭിഭാഷകന്‍ മാര്‍ക്ക് ലൂയിസ് അറിയിച്ചു. ഫോണ്‍ ചോര്‍ത്തല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പേരുകേട്ടയാളാണ് ലൂയിസ്. ഇന്റര്‍വ്യൂ പ്രസിദ്ധീകരിച്ച അന്നു തന്നെയാണ് കുള്‍സന്റെ ലഹരിക്കെതിരായ ലേഖനവും പ്രസിദ്ധീകരിച്ചത്. ഇത് അന്ന് പ്രതിപക്ഷത്തായിരുന്ന ഒസ്ബണേക്കാള്‍ ജനസമ്മതനാകാന്‍ ലൂയിസിനെ സഹായിച്ചു. അഭിമുഖം വന്ന സണ്‍ഡേ മിററിന്റെ അപ്പോഴത്തെ എഡിറ്റര്‍ കുള്‍സനായിരുന്നു.
ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ ജീവിക്കുന്ന റോവെ എ.ബി.സിക്ക് നല്‍കിയ ഇന്റര്‍വ്യൂവിലാണ് തന്റെ പഴയ ആരോപണങ്ങള്‍ ആവര്‍ത്തിച്ചിരിക്കുന്നത്. തന്റെ ഇരുപതുകളില്‍ ഇപ്പോഴത്തെ ചാന്‍സിലറുമായി എങ്ങനെയാണ് അടുപ്പത്തിലായതെന്നും റോവെ വിശദീകരിക്കുന്നുണ്ട്. റോവെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ ഒരു പാര്‍ട്ടിയില്‍ ഒസ്‌ബോണും പങ്കെടുത്തിരുന്നു. താന്‍ പ്രധാനമന്ത്രിയാകുമ്പോള്‍ തനിക്ക് ഏറ്റവും പാരയാകുന്നത് റോവെയായിരിക്കുമെന്ന് ഒസ്‌ബോണ്‍ തമാശയായി പറഞ്ഞതായും റോവെ ഓര്‍ക്കുന്നു.
അന്ന് ലണ്ടനില്‍ കറുത്ത സുന്ദരികളുടെ ഒരു എസ്‌കോര്‍ട്ട് ഏജന്‍സിയില്‍ പ്രവര്‍ത്തിച്ചിരുന്ന റോവെ ചിരിച്ചുകൊണ്ടാണ് ഒസ്‌ബോണിനൊപ്പം കൊക്കെയ്ന്‍ പങ്കിട്ടത്. എന്നാല്‍ മയക്കുമരുന്നുകള്‍ക്കൊപ്പമുള്ള തന്റെ ജീവിതം പറയാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഒരിക്കലും ഒസ്‌ബോണിന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ തനിക്ക് ഉദ്ദേശമില്ലെന്നും ഇവര്‍ വ്യക്തമാക്കി. തന്നെ പരിചയമുണ്ടെന്ന ഒസ്‌ബോണിന്റെ പ്രതികരണത്തോട് തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നാണ് ഇവര്‍ പ്രതികരിച്ചത്.
ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് സ്‌കോട്‌ലാന്‍ഡ് യാര്‍ഡാണ് തനിക്ക് മുന്നറിയിപ്പ് നല്‍കിയതെന്നും അവര്‍ വ്യക്തമാക്കി. സണ്‍ഡേ മിററിന്റെ ഗെ്‌ളന്‍ മള്‍കെയറിന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് റോവെയുടെ ഫോണ്‍ നമ്പരും വ്യക്തിവിവരങ്ങളും അടങ്ങിയ നോട്ട്ബുക്ക് പിടിച്ചെടുത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല