ലണ്ടന്‍: യു കെഅയര്‍ലണ്ട് സന്ദര്‍ശനത്തിനായി ലണ്ടനില്‍ എത്തിയ തക്കല രൂപതയുടെ ആദരണീയനായ അദ്ധ്യക്ഷന്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ പിതാവിന് ഹീത്രൂ വിമാനത്താവളത്തില്‍ ഉജ്ജ്വല വരവേല്‍പ്പ് നല്‍കി.അഭിവന്ദ്യ ജോര്‍ജ്ജ് പിതാവിന്റെ യു കെ പര്യടനത്തിന്റെ കോര്‍ഡിനേട്ടരും, ലണ്ടനിലെ ബ്രോംലി സീറോ മലബാര്‍ ചാപ്ലിനും,ബ്രോംലി പാരീഷ് പ്രീസ്റ്റും ആയ ഫാ.സാജു പിണക്കാട്ട് (കപുചിന്‍) അച്ചന്‍ ബൊക്കെ നല്കി പിതാവിനെ സ്വീകരിച്ചു.ബ്രോംലി മതബോധന സ്‌കൂള്‍ പ്രധാനാദ്ധ്യപിക സാന്റിമോള്‍ ജോസഫ്,മാസ്സ് സെന്റര്‍ കമ്മിറ്റി അംഗങ്ങള്‍,തിരുന്നാള്‍ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ ജോര്‍ജ്ജ് പിതാവിനെ സ്വീകരിക്കുവാന്‍ എത്തിയിരുന്നു. ഇന്ന് ലണ്ടന്‍ ബ്രോംലി സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ വെച്ച് നടത്തുന്ന ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനയില്‍ ജോര്‍ജ്ജ് പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിക്കുകയും തിരുന്നാള്‍ സന്ദേശം നല്‍കുന്നതുമാണ്.
ജോര്‍ജ്ജ് രാജേന്ദ്രന്‍ പിതാവ് പ്രധാനമായും എത്തിച്ചെര്‍ന്നിരിക്കുന്നത് സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നാളെ (19 നു ഞായറാഴ്ച) നടത്തപ്പെടുന്ന യു കെ യിലെ ഏറ്റവും ശ്രദ്ധേയവും, പ്രശസ്തവുമായ മലയാളി മാതൃ ഭക്തരുടെ മരിയന്‍ പ്രഘോഷണ ദിനമായ വാല്‍സിങ്ങാം തീര്‍ത്ഥാടനത്തിന്റെ മുഖ്യാതിതിയായിട്ടാണ്.
ബ്രോംലി തിരുന്നാളോടെ ആരംഭം കുറിക്കുന്ന പിതാവിന്റെ പരിപാടികളില്‍ വിവിധ സീറോ മലബാര്‍ മാസ്സ് സെന്റര്‍ പാസ്റ്ററല്‍ വിസിറ്റുകളും,ഏതാനും മീറ്റിങ്ങുകളും,തിരുന്നാള്‍ കുര്‍ബ്ബാനകള്‍, കാന്റ്റന്‍ബറി രൂപതാ ആസ്ഥാനം,സലേഷ്യന്‍ കേന്ദ്രങ്ങള്‍ തുടങ്ങിയ സന്ദര്‍ശനങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
പിതാവിന്റെ കന്നി യു കെ യാത്രയില്‍ വാല്‍സിങ്ങാം തീര്‍ത്ഥാടനം കൂടാതെ ഹോഷം,മാഞ്ചസ്റ്റര്‍, പീറ്റര്‍ബറോ, ഡബ്ലിന്‍ എന്നിവടങ്ങളില്‍ ഒരുക്കിയിരിക്കുന്ന വിശുദ്ധ കുബ്ബാനകളും,ബെര്‍മിങ്ങ്ഹാമിലെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനും തിരക്കിട്ട പരിപാടികളിലുണ്ട്.
1996 ല്‍ രൂപം കൊണ്ട തക്കല രൂപതയുടെ പ്രഥമ അദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവ് മേജര്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനാരോഹണം ചെയ്തപ്പോള്‍ വന്ന ഒഴിവില്‍ തക്കല രൂപതുടെ മെത്രാനായി 2012 ല്‍ അവരോധിക്കപ്പെട്ട മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ 1968 ല്‍ പടന്തലുമൂട് ഇടവകയില്‍ സീറോമലബാര്‍ കുടുംബത്തില്‍ ജനിച്ചു. എസ്.ഡി.ബി മിഷനറി കോംഗ്രിഗേഷനില്‍ 1994 ല്‍ സെമിനാറി പഠനം ആരംഭിച്ച പിതാവ് 2003 ല്‍ വൈദികനായി.നാസിക്കിലും,ഡിയാഡുണിലുമായി ഫിലോസഫിയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ബിഷപ്പ് തിയോളജിക്കല്‍ പഠനം ഷില്ലോങ്ങില്‍ നിര്‍വ്വഹിച്ചു.ഗൗഹാട്ടി ഡി.ബി. സ്‌ക്കൂള്‍ പ്രധാന അദ്ധ്യാപകന്‍, പ്രീഫെക്റ്റ് ഓഫ് സ്റ്റഡീസ്,ഷില്ലൊങ്ങ് സെന്റ് ആന്തനീസ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ വൈസ്.പ്രിന്‍സിപ്പല്‍, മൈനര്‍ സെമിനാറി വൈസ് റെക്ടര്‍ തുടങ്ങി വിദ്യാഭ്യാസ,ആത്മീയ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പിതാവ് 2013 ല്‍ ആണ് മെത്രാന്‍ പട്ടം സ്വീകരിച്ചത്.
ജോര്‍ജ്ജ് രാജേന്ദ്രന്‍ പിതാവ് പ്രവാസി സീറോ മലബാര്‍ സഭക്ക് നല്‍കി പോരുന്ന പ്രശംശനീയമായ സേവനങ്ങളിലൂടെ ഉത്തേജനം പകര്‍ന്നു നല്‍കുവാന്‍ തന്റെ യു കെ സന്ദര്‍ശനം ഉപകരിക്കും എന്ന് വിശ്വാസി സമൂഹം ഉറച്ചു പ്രതീക്ഷിക്കുന്നു. മൂന്നാഴ്ചത്തെ സന്ദര്‍ശനത്തിനു ശേഷം ആഗസ്റ്റ്11നു ബിഷപ്പ് ജോര്‍ജ്ജ് രാജേന്ദ്രന്‍ ഇന്ത്യക്ക് തിരിച്ചു പോകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല