കഴിഞ്ഞയാഴ്ച കോടീശ്വരനായ വ്യവസായി ജോര്‍ജ്ജ് സോറോസിനെ സംബന്ധിച്ചിടത്തോളം ആഘോഷങ്ങളുടേത് ആയിരുന്നു. എണ്‍പത്തിരണ്ടാമത്തെ പിറന്നാളിനൊപ്പം തന്റെ കാമുകിയുമായുളള വിവാഹനിശ്ചയവും. എണ്‍പത്തിരണ്ട് കാരനായ ജോര്‍ജ് സോറോസിന് വധുവാകുന്നത് നാല്‍പ്പതുകാരിയായ ടാമികോ ബോള്‍ട്ടണും. 2008ലാണ് സോറോസും ബോള്‍ട്ടണും പരസ്പരം കണ്ടുമുട്ടുന്നത്. ഇരുവരുടേയും വിവാഹനിശ്ചയം ന്യൂയോര്‍ക്കിലെ സൗത്താംപ്ടണിലുളള സോറോസിന്റെ വേനല്‍കാല വസിതിയില്‍ നടത്തിയ പാര്‍ട്ടിക്കിടയിലാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു പാര്‍ട്ടിയില്‍ സംബന്ധിച്ചത്.
ഹാപ്ടണില്‍വച്ച് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് സോറോസ് ബോള്‍ട്ടണോട് തന്നെ വിവാഹം കഴിക്കാന്‍ തയ്യാറാണോ എന്ന് അന്വേഷിച്ചത്. സോറോസിന്റെ മൂന്നാമത്തെ വിവാഹമാണിത്. മുന്‍ വിവാഹങ്ങളിലായി സോറോസിന് അഞ്ച് മക്കളുണ്ട്. എന്നാല്‍ ബോള്‍ട്ടണ് രണ്ടാമത്തെ വിവാഹമാണിത്. 1990ലായിരുന്നു ബോള്‍ട്ടന്റെ ആദ്യത്തെ വിവാഹം.
ലോകത്തിന്റെ സാമ്പത്തികമേഖലയില്‍ ചലനം സൃഷ്ടിക്കാന്‍ കെല്‍പ്പുളള വ്യവസായി ആണ് ജോര്‍ജ്ജ് സോറോസ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാനായി നടത്തിയ ഒറ്റ വ്യാപാരം കൊണ്ട് സാമ്പത്തിക ലോകത്ത് തന്റേതായ വ്യക്തിത്വം എഴുതിചേര്‍ത്തയാളാണ് സോറോസ്. ചാരറ്റി പ്രവര്‍ത്തനങ്ങളിലു തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഇദ്ദേഹത്തിന് കഴഞ്ഞിട്ടുണ്ട്.
നാല്പതുകാരിയായ ബോള്‍ട്ടണ്‍ എംബിഎ ബിരുദധാരിയാണ്. ആരോഗ്യ വ്യവസായ മേഖലകളില്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന ബോള്‍ട്ടണ്‍ ഒരു വൈറ്റമിന്‍ സെയില്‍സി കമ്പനിയും ഒപ്പം ഓണ്‍ലൈന്‍ യോഗ എഡ്യൂക്കേഷന്‍ കമ്പനിയും നടത്തുന്നുണ്ട്.
എന്നാല്‍ സോറോസിന്റെ മുന്‍കാമുകിയും ബ്രസിലിയന്‍ ഓപ്പറ താരവുമായ അഡ്രിയാന ഫെററെര്‍ സോറോസിനെതിരേ മാന്‍ഹാന്‍ട്ടനിലുളള ന്യൂയോര്‍ക്ക് സുപ്രീംകോടതിയില്‍ കേസ് കൊടുത്തിരിക്കുകയാണ്. രണ്ട് പ്രാവശ്യം തനിക്ക് അപ്പാര്‍ട്ട്‌മെന്റ് വാങ്ങിതരാമെന്ന് പറഞ്ഞ് സോറോസ് പറ്റിച്ചുവെന്നും തന്റെ വികാരങ്ങളെ ഹനിച്ചതിന് 50 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം വേണമെന്നും കാട്ടിയാണ് ഫെററെര്‍ കോടതിയെ സമൂപിച്ചിരിക്കുന്നത്. എന്നാല്‍ ഇത് ശരിയല്ലന്നും ഫെററെറെ കൂടൂതല്‍ നടപടികളില്‍ നിന്നും വിലക്കണമെന്നും കാട്ടി സോറോസും കോടതിയെ സമീപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല