സ്വന്തം ലേഖകന്‍: രണ്ടാം ലോകയുദ്ധകാലത്ത് 350 ജൂതക്കുട്ടികളുടെ ജീവന്‍ രക്ഷിച്ച ഫ്രഞ്ച് പോരാളി ജോര്‍ജസ് ലോങ്ങര്‍ അന്തരിച്ചു. നാസി ജര്‍മനിയുടെ മുന്നേറ്റം കണ്ട രണ്ടാം ലോകയുദ്ധകാലത്ത് നൂറുകണക്കിന് ജൂതക്കുട്ടികളെ ധീരമായി രക്ഷിച്ച ഫ്രഞ്ച് പോരാളി ജോര്‍ജസ് ലോങ്ങറിന് 108 വയസായിരുന്നു.
1910ല്‍ സ്ട്രാറ്റ്‌സ്ബര്‍ഗില്‍ ജൂതകുടുംബത്തിലാണ് ജോര്‍ജസ് ലോങ്ങറിന്റെ ജനനം. 1940ല്‍ ഫ്രഞ്ച് സൈന്യത്തില്‍ പ്രവര്‍ത്തിക്കവേ നാസിസൈന്യം പിടികൂടി യുദ്ധത്തടവുകാരനാക്കിയെങ്കിലും താമസിയാതെ മോചിതനായി. യുദ്ധം തീരുംമുമ്പേ വീണ്ടും ഫ്രാന്‍സിലെത്തിയ അദ്ദേഹം കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക് അയക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്ത ജൂതരക്ഷിതാക്കളുടെ കുട്ടികളെ സഹായിക്കാന്‍ രൂപവത്കരിച്ച ഏജന്‍സിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
350ലധികം കുട്ടികളെ നാസികളുടെ കൈയ്യില്‍ പെടാതെ താന്‍ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് മികച്ച അത്‌ലറ്റുകൂടിയായ ജോര്‍ജസ് നേരത്തേ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. കുട്ടികളെ അതിര്‍ത്തിയിലേക്ക് പന്തുകളിക്കാന്‍ വിളിപ്പിക്കുക എന്ന തന്ത്രം ഉപയോഗിച്ചാണ് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കടക്കാന്‍ വഴിയൊരുക്കിയത്. 2005ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ അദ്ദേഹത്തെ രാജ്യത്തെ പരമോന്നത ബഹുമതിയായ ലിജിയന്‍ ഡി ഓണര്‍ നല്‍കി ആദരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല