സ്വന്തം ലേഖകന്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധം; 25കാരിയായ ജോര്‍ജിയന്‍ അധ്യാപികയ്‌ക്കെതിരെ പരാതിയുമായി വിദ്യാര്‍ത്ഥിയുടെ അമ്മ. അധ്യാപികയ്ക്ക് വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധമെന്ന് ആരോപണം. വിദ്യാര്‍ത്ഥിയെ തുടര്‍ച്ചയായി സ്‌കൂളില്‍ കാണാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് മുന്‍ അധ്യാപികയുമായി ലൈംഗിക ബന്ധമുള്ളത് കൊണ്ടാണ് കുട്ടിയെ സ്‌കൂളില്‍ അയക്കാത്തതെന്ന് വ്യക്തമായത്.
അവന്റെ അധ്യാപിക തന്നെ അവനെ ഇരയക്കുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചില്ല എന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മാതാവ് പറഞ്ഞു. അധ്യാപികയ്‌ക്കെതിരെ കേസെടുത്തിട്ടില്ല. 25 കാരിയായ അധ്യാപികയുമായി, മൂന്ന് വ്യത്യസ്ത അവസരങ്ങളില്‍ ക്യാമ്പസിന് പുറത്ത് വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് മകന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.
രണ്ട് തവണ അധ്യാപികയുടെ വീട്ടില്‍ വെച്ചും ഒരു തവണ മാതാവ് ജോലിക്കായി പുറത്ത് പോയിരുന്ന സമയത്ത് വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ വച്ചുമാണ് ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. അവള്‍ എന്റെ മകനെ പഠിപ്പിച്ചില്ല. അവള്‍ ഒരു പ്രത്യേക ഉദ്ദേശത്തോടെയാണ് വന്നത്, അത് എന്റെ മകനോടൊപ്പം ലൈംഗികബന്ധം പുലര്‍ത്താനായിരുന്നു.
മാതാവ് പറഞ്ഞു. തന്റെ മകന് ഇപ്പോള്‍ 18വയസായെന്നും 17ാമത്തെ വയസിലാണ് സംഭവം നടക്കുന്നതെന്നും മാതാവ് പറഞ്ഞു. അധ്യാപികയെ കുഴപ്പത്തിലാക്കേണ്ട എന്ന് കരുതി തന്റെ മകന്‍ ഇക്കാര്യം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. മറ്റ് ചില വിദ്യാര്‍ത്ഥികളുമായി അധ്യാപികയ്ക്ക് ബന്ധമുള്ളതായും പൊലീസ് സംശയിക്കുന്നുണ്ട്. വിദ്യാര്‍ത്ഥിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല