സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്താന്‍ സിറിയയില്‍ ജര്‍മ്മന്‍ പട്ടാളം ഇറങ്ങുന്നു, സഹായം ഫ്രാന്‍സിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന്. : ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കുചേരാന്‍ സിറിയയിലേക്ക് ജര്‍മ്മന്‍ പട്ടാളത്തെ അയക്കുന്ന പദ്ധതിക്ക് വെള്ളിയാഴ്ച ജര്‍മന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി.
കൂടാതെ, ആറ് യുദ്ധവിമാനങ്ങളും ഇവയില്‍ ഇന്ധനം നിറയ്ക്കാനുതകുന്ന മറ്റൊരു വിമാനവും സിറിയയിലേക്ക് അയയ്ക്കാനും പാര്‍ലമെന്റ് തീരുമാനിച്ചു. ജര്‍മന്‍ പട്ടാളം നേരിട്ട് വ്യോമാക്രമണം നടത്തില്ല. ആക്രമണം നടത്തുന്ന ഫ്രഞ്ച് സൈന്യം ഉള്‍പ്പെടെയുള്ളവരെ സഹായിക്കുകയാണ് ചെയ്യുക.
ജര്‍മന്‍ പാര്‍ലമെന്റിന്റെ അധോസഭ 146നെതിരെ 445 വോട്ടുകള്‍ക്കാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്. 14.2 കോടി ഡോളര്‍ (948 കോടി രൂപ) ചെലവുവരുന്ന ഒരുവര്‍ഷം നീളുന്ന പദ്ധതിയാണിത്.
കഴിഞ്ഞമാസം ഐ.എസ്. ഭീകരര്‍ പാരിസില്‍ നടത്തിയ ആക്രമണത്തിനു ശേഷം സിറിയയിലെ ഫ്രാന്‍സിന്റെ പോരാട്ടത്തിന് സഹായവുമായെത്തുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. നേരത്തെ ബ്രിട്ടനും ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടം ശക്തമാക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല