സ്വന്തം ലേഖകൻ: കശ്മീരിലെ ജനങ്ങളുടെ അവസ്ഥയില്‍ ആശങ്കയറിയിച്ച് ജര്‍മന്‍ ചാന്‍സലര്‍ അംഗലെ മെര്‍ക്കല്‍. കശ്മീരില്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥയെ പിന്തുണക്കാനാവില്ലെന്നും അത് അസന്തുലിതമാണെന്നും അംഗലെ മെര്‍ക്കല്‍ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച്ച നടത്തി മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു അംഗലെ മെര്‍ക്കലിന്റെ പ്രതികരണം.
“വളരെ മോശം സാഹചര്യമാണ് കശ്മീരില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇത് മെച്ചപ്പെടേണ്ടതുണ്ട്,” എന്നായിരുന്നു ജര്‍മന്‍ മാധ്യമപ്രവര്‍ത്തകരോടായി അംഗല മെര്‍ക്കലിന്റെ പ്രതികരണം.
അതേസമയം തീവ്രവാദത്തെ ഒരുമിച്ച് നേരിടാന്‍ ഉഭയകക്ഷി, ബഹുമുഖ സഹകരണം ശക്തമാക്കുമെന്നും വിവിധ അന്താരാഷ്ട്ര ഫോറങ്ങളില്‍ ഇന്ത്യയുടെ അംഗത്വത്തിന് ശക്തമായ പിന്തുണ നല്‍കിയതിന് ജര്‍മ്മനിയോട് നന്ദിയറിയിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടികാഴ്ച്ചക്ക് ശേഷം പറഞ്ഞു.
കൂടിക്കാഴ്ചയില്‍ സാമ്പത്തിക, വ്യാപാര മേഖലകള്‍ക്കും, ഡിജിറ്റല്‍ സഹകരണത്തിനും കാലാവസ്ഥാ സംരക്ഷണത്തിനും ഊന്നല്‍ നല്‍കുമെന്ന് ബെര്‍ലിനിലുള്ള ഇന്ത്യന്‍ എംബസി നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയുടെ യൂറോപ്പില്‍ നിന്നുള്ള ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് ജര്‍മനി. 1700 ജര്‍മന്‍ കമ്പനികളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല