സ്വന്തം ലേഖകൻ: ഇന്ത്യയിലെ ജർമന്‍ എംബസി ഷെംഗന്‍ വീസ പ്രോസസിങ് സമയം 8 ആഴ്ചയായി കുറച്ചു. പ്രോസസിങ് സമയം കുറച്ചതിനാല്‍ ഷെംഗന്‍ വീസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യയിലെ പൗരന്മാര്‍ക്ക് വീസ വേഗത്തില്‍ ലഭിക്കും. പ്രോസസിങ് സമയം എട്ടാഴ്ചയായി കുറച്ചതായി ഇന്ത്യയിലെ ജർമന്‍ എംബസിയിലെ ഡപ്യൂട്ടി ഹെഡ് ഓഫ് മിഷന്‍ ജോര്‍ജ് എന്‍സ്വൈലര്‍ പറഞ്ഞു.
മുംബൈ കോണ്‍സുലേറ്റിലെ ജീവനക്കാരെ ഗണ്യമായി വർധിപ്പിച്ചതിനാൽ കാത്തിരിപ്പ് സമയം ഗണ്യമായി കുറഞ്ഞു. ഇപ്പോള്‍ ഏകദേശം എട്ട് ആഴ്ചയാണ് ഇതിന്റെ പ്രേസിസിങ് സമയം കണക്കാക്കുന്നതെന്ന് എന്‍സ്വൈലര്‍ പറഞ്ഞു. ജർമന്‍ എംബസി കൂടുതല്‍ ശ്രമങ്ങള്‍ തുടരുമെന്നും അതിനാല്‍ പ്രോസസിങ് സമയം ഇനിയും കുറയുമെന്നും എന്‍സ്വൈലര്‍ പറഞ്ഞു.
ഇന്ത്യയില്‍ നിന്ന് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുക എന്നതാണ് രാജ്യത്തിന്റെ ലക്ഷ്യങ്ങളിലൊന്നെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ നിന്ന് ജർമനിയിലേക്ക് വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിച്ചു. ജർമനി സന്ദര്‍ശിക്കാന്‍ ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുക എന്നതാണ് ജര്‍മനിയുടെ ലക്ഷ്യങ്ങളിലൊന്ന്. വീസ അപേക്ഷകള്‍ നേരിടാന്‍ പരമാവധി ശ്രമിക്കുന്നതായും എന്‍സ്വൈലര്‍ കൂട്ടിച്ചേര്‍ത്തു. മേല്‍പ്പറഞ്ഞവയ്ക്ക് പുറമേ, ബ്യൂറോക്രാറ്റിക് വെല്ലുവിളികളെ എന്‍സ്വൈലര്‍ അംഗീകരിക്കുകയും പ്രശ്നം പരിഹരിക്കാന്‍ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
2022 ല്‍ മൊത്തം 76,352 ഇന്ത്യക്കാര്‍ ജർമൻ എംബസികളിൽ ഷെംഗന്‍ വീസയ്ക്ക് അപേക്ഷിച്ചു, വീസ അപേക്ഷാ ഫീസായി 6.1 മില്യണിലധികം യൂറോ ലഭിച്ചു. ഷെംഗന്‍ വീസ സ്ററാറ്റിസ്ററിക്സ് ഡേറ്റ പ്രകാരം ഏറ്റവും കൂടുതല്‍ അപേക്ഷ ഫീസ് ലഭിച്ചത് മുംബൈ കോണ്‍സുലേറ്റിലാണ്. മൊത്തം 4.4 ദശലക്ഷം യൂറോ വീസ ഫീസ് ലഭിച്ചു. ന്യൂഡല്‍ഹി ബെംഗളൂരു കോണ്‍സുലേറ്റുകള്‍ക്ക് യഥാക്രമം 1.1 മില്യൻ യൂറോയും 508,000 യൂറോയും ഷെംഗൻ വീസ അപേക്ഷ ഫീസായി ലഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല