ജര്‍മ്മന്‍ കമ്പനിയായ ഫോക്‌സ്‌വാഗന്റെ ഫാക്ടറിയില്‍ റോബോട്ട് തൊഴിലാളിയെ കൊലപ്പെടുത്തി. റോബോട്ടിനെ സൂക്ഷിച്ചിരുന്ന ഏരിയയില്‍ ജോലി ചെയ്യുകയായിരുന്ന ടെക്‌നിക്കല്‍ സ്റ്റാഫില്‍ ഒരാളെ റോബോട്ട് പിടിച്ച ശേഷം അടുത്തുള്ള മെറ്റല്‍ പ്ലേറ്റിനോട് അമര്‍ത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അപകടം എങ്ങനെ നടന്നു എന്നത് സംബന്ധിച്ച് പ്രൊസിക്യൂട്ടേഴ്‌സ് അന്വേഷണം നടത്തി വരികയാണ്. റോബോട്ടുകള്‍ മനുഷ്യനെ കൊല്ലുന്നത് അപൂര്‍വമായി മാത്രം സംഭവിക്കാറുള്ള ഒന്നാണ്. റോബോട്ടുകളുള്ള പ്രൊഡക്ഷന്‍ കമ്പനികളില്‍ സാധാരണ ഇരുമ്പു കൂടുകള്‍ക്കുള്ളിലാണ് സൂക്ഷിക്കാറുള്ളതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഫോക്‌സ്‌വാഗനിലെ അപകടം നടന്നത് റെസ്ട്രിക്റ്റഡ് ഏരിയയിലാണെന്ന് കമ്പനി വക്താവ് പറയുന്നുണ്ട്. വാഹനത്തിന്റെ വിവിധ ഭാഗങ്ങള്‍ സംയോജിപ്പിക്കുന്നതിനാണ് യൂണിറ്റില്‍ റോബോട്ടുകളെ ഉപയോഗിച്ചു വരുന്നത്. സംഭവം നടക്കുമ്പോള്‍ കൊല്ലപ്പെട്ട യുവാവിനൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നെങ്കിലും അപകടമൊന്നും സംഭവിച്ചില്ല. പരുക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നെഞ്ചിന് ക്ഷതമേറ്റതിനാല്‍ മരണം സംഭവിക്കുകയായിരുന്നു.
മരിച്ച 21 വയസ്സുകാരന്‍ ഫോക്‌സ്‌വാഗന്‍ ജീവനക്കാരന്‍ അല്ലെന്നും റോബോട്ട് കൊലപ്പെടുത്തിയ സംഭവം ഹ്യൂമന്‍ ഇറര്‍ കൊണ്ട് സംഭവിച്ചതാണെന്നുമാണ് കമ്പനിയുടെ വിശദീകരണം. റോബോട്ടിന് സാങ്കേതിക തകരാറുകള്‍ സംഭവിച്ചിട്ടില്ലെന്നും കമ്പനി വക്താവ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല