സ്വന്തം ലേഖകന്‍: കുറ്റം സമ്മതിച്ച് മരണത്തിന്റെ മാലാഖ; നൂറോളം പേരെ വിഷം കുത്തിവച്ചു കൊന്നതായി ജര്‍മന്‍ നഴ്‌സ് കോടതിയില്‍. നൂറോളം രോഗികളെ വിഷം കുത്തിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ജര്‍മന്‍കാരനായ പുരുഷ നഴ്‌സ് നീല്‍സ് ഹോഗലാണ് കോടതിയില്‍ കുറ്റം സമ്മതിച്ചത്. 2005നും 2009നും ഇടയ്ക്ക് വടക്കന്‍ ജര്‍മനിയിലെ രണ്ട് നഗരങ്ങളിലെ ആശുപത്രികളിലാണ് ഇയാള്‍ കൊലപാതകം നടത്തിയത്.
ഹൃദയസ്തംഭനത്തിന് ഇടയാക്കുന്ന വിധത്തില്‍ രോഗികള്‍ക്ക് മാരകഡോസില്‍ മരുന്നു കുത്തിവയ്ക്കുകയും തുടര്‍ന്ന് അബോധാവസ്ഥയില്‍ ആകുന്നവരെ കൃത്രിമശ്വാസോച്ഛാസം നല്കി ജീവിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു പതിവ്. രോഗികളുടെ ബന്ധുക്കളുടെ മുന്പില്‍ വീരനായകന്റെ വേഷം കെട്ടുകയായിരുന്നു ലക്ഷ്യം.
ഏതാനും രോഗികളെ ജീവനിലേക്കു മടക്കിക്കൊണ്ടുവരാന്‍ സാധിച്ചെങ്കിലും ഒട്ടേറെപ്പേര്‍ മരിച്ചു. സമാനമായ മറ്റു കേസുകളില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയായിരുന്ന ഹോഗലിനെ പുതിയ കേസിന്റെ വിചാരണയ്ക്കായാണ് ഓള്‍ഡന്‍ബര്‍ഗ് നഗരത്തിലെ കോടതിയില്‍ ഹാജരാക്കിയത്. മരണമടഞ്ഞ രോഗികളുടെ ബന്ധുക്കളില്‍ ചിലരും കോടതിയില്‍ എത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല