സ്വന്തം ലേഖകന്‍: മലയാളിയായ ഭാര്യയെ കൊന്നു കുഴിച്ചു മൂടിയ ജര്‍മ്മന്‍കാരനായ ഭര്‍ത്താവ് ജര്‍മ്മനിയില്‍ പിടിയില്‍. ജര്‍മ്മന്‍ മലയാളിയായ ജാനെറ്റാണ് കൊല്ലപ്പെട്ടത്. ജാനെറ്റിനെ കൊന്ന് പൂന്തോട്ടത്തില്‍ കുഴിച്ചു മൂടിയ കുറ്റത്തിന് ഭര്‍ത്താവ് ജര്‍മ്മന്‍ പൗരനായ റെനെ ഫെര്‍ഹോവ പോലീസ് അറസ്റ്റ് ചെയ്തു. ദമ്പതികള്‍ക്ക് എട്ടു മാസം പ്രായമുള്ള പെണ്‍കുട്ടിയുണ്ട്.
ജര്‍മ്മന്‍ നഗരമായ ഡൂയീസ്ബുര്‍ഗിന് അടുത്തുള്ള ഹോംബെര്‍ഗിലാണ് സംഭവം. വെള്ളിയാഴ്ചയാണു പൂന്തോട്ടത്തില്‍ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് റെനെയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ തോന്നിയ പോലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക കഥ പുറത്തുവന്നത്.
ജര്‍മ്മനിയിലേക്കു കുടിയേറിയ അങ്കമാലി സ്വദേശി സെബാസ്റ്റ്യന്‍ കിഴക്കേടത്തിന്റെയും റീത്തയുടെയും ഏക മകളാണു ജാനെറ്റ്. കഴിഞ്ഞ ഏപ്രില്‍ 13 മുതല്‍ ജാനെറ്റിനെ കാണാനില്ലെന്ന കാര്യം ഭര്‍ത്താവ് ഫെര്‍ഹോവന്‍ പോലീസില്‍ അറിയിച്ചിരുന്നു. ജാനെറ്റ് സ്വമേധയാ വീടുവിട്ടു പോയെന്നാണു റെനെ പോലീസിനെ അറിയിച്ചിരുന്നത്. എങ്കിലും ജാനെറ്റിന്റെ മൊബൈല്‍ ഫോണില്‍നിന്നു വാട്‌സ് ആപ്പില്‍ സന്ദേശങ്ങള്‍ പിതാവ് സെബാസ്റ്റ്യനു ലഭിച്ചിരുന്നു. ജാനെറ്റ് എന്ന പേരില്‍ ഫെര്‍ഹോവനാണ് ഇത് അയച്ചിരുന്നതെന്നു പോലീസ് കണ്ടെത്തി.
സ്‌കൂള്‍ പഠനകാലം മുതല്‍ സുഹൃത്തുക്കളായിരുന്ന ഫെര്‍ഹോവനും ജാനെറ്റും അങ്കമാലിയില്‍ വച്ചാണ് വിവാഹിതരായത്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല