ഭക്ഷ്യക്ഷാമം, കുടിവെള്ള ക്ഷാമം എന്നൊക്കെ കേട്ടിട്ടുണ്ട്. എഞ്ചിനീയര്‍മാര്‍ക്ക് ക്ഷാമം എന്നാദ്യമായി കേള്‍ക്കുകയാണ്. സംഗതി ജര്‍മനിയിലാണ്. സത്യമാണുതാനും. ബി.എം.ഡബ്ല്യു, പോര്‍ഷെ തുടങ്ങിയ വമ്പന്‍ കാര്‍ നിര്‍മാതാക്കളെല്ലാം ഇതുമൂലം വെള്ളം കുടിക്കുകയാണ്. റെക്കോഡ് സെയില്‍സ് ലക്ഷ്യമിട്ടിരുന്ന ഇവരെല്ലാമിപ്പോള്‍ രാപ്പകലില്ലാതെ ഓട്ടോമൊബീല്‍ എഞ്ചിനീയര്‍മാരെ തപ്പിനടക്കുകയാണത്രെ.
നിലവിലുള്ളവരൊക്കെ വയസ്സന്മാരും പഴഞ്ചന്‍മാരുമായി. സാങ്കേതിക പഠനത്തിനാകട്ടെ ജര്‍മനിയിലെ പുതിയ തലമുറ വലിയ താല്പര്യം കാട്ടുന്നുമില്ല. കഴിഞ്ഞ മാസത്തെ മാത്രം കണക്കുകള്‍ പരിശോധിച്ചാല്‍ 77,000 എഞ്ചിനീയര്‍മാരുടെ കുറവുണ്ട്് ജര്‍മനിയിലെ സാങ്കേതിക തൊഴില്‍ മേഖലയില്‍.1,35,000 അംഗങ്ങളുള്ള യൂറോപ്പിലെ തന്നെ ഏറ്റവും വലിയ എഞ്ചിനീയേഴ്സ് സംഘടനയായ വിഡിഐ – ജര്‍മന്‍ എഞ്ചിനീയറിംഗ് അസോസിയേഷന്റെ വെളിപ്പെടുത്തലാണിത്.
ലെയ്പ്സിഗിലെ ഫാക്ടറിയിലേക്ക് അടിയന്തരമായി 800 എഞ്ചിനീയര്‍മാരെയാണ് ബി.എം.ഡബ്ല്യു വായ്പയെടുക്കുന്നത്. 400 മില്യണ്‍ യൂറോ മുതല്‍മുടക്കുള്ള അവരുടെ ഐ-ത്രീ ഇലക്ട്രിക്ക് കാര്‍, ഐ-8 ഹൈബ്രിഡ് കാര്‍ നിര്‍മ്മാണ പദ്ധതികള്‍് അല്ലെങ്കില്‍ കടുത്ത പ്രതിസന്ധിയിലാവും. ഇവിടെ നിന്ന് 17 കി.മീ അകലെയായി കോംപാക്ട് സ്പോര്‍ട്-യൂട്ടിലിററി വാഹന നിര്‍മ്മാണ പദ്ധതിക്കായി പോര്‍ഷെ ആരംഭിച്ച പുതിയ പ്ലാന്റിലേക്ക് 1000 എഞ്ചിനീയര്‍മാരെയാണ് ഉടനടി റിക്രൂട്ട് ചെയ്യാനിരിക്കുന്നത്.
ഏതാനും വര്‍ഷം മുമ്പു വരെ എഞ്ചിനീയര്‍മാരുടെ ക്ഷാമം എന്നൊക്കെപ്പറയുന്നത് വെറും സാങ്കല്പികം മാത്രമായിരുന്ന അവസ്ഥയില്‍ നിന്നാണ് ഇന്നത്തെ ഗുരുതരാവസ്ഥയിലേക്ക് ഇവിടെ കാര്യങ്ങളെത്തിയത്. ലെയ്പ്സിഗ് മേയര്‍ ബര്ഖാട് ജംഗ് പറയുന്നു. സാങ്കേതിക പരിജ്ഞാനമുള്ള ജീവനക്കാരുടെ കുറവ് ആഗോള വിപണി മത്സരത്തില്‍ ഒന്നാംനിര ജര്‍മന്‍ കാര്‍ നിര്മാതാക്കളെയെല്ലാവരെയും ഒരുപോലെ പിന്നോട്ടടിക്കുമെന്നുറപ്പാണ്. ജര്‍മനിയിലെ ഡിഐഎച്ച്കെ വാണിജ്യവ്യവസായ മണ്ഡലം ഇക്കഴിഞ്ഞ ആഗസ്ത് 15 ന് നടത്തിയ സര്‍വേയില്‍ വിദഗ്ധ തൊഴിലാളികളുടെ (സ്കില്‍ഡ് വര്‍ക്കേഴ്സ്) ക്ഷാമമാണ് തങ്ങള്‍ അഭിമുഖീകരിക്കുന്ന ഏററവും വലിയ ബിസിനസ് റിസ്ക്ക്് എന്ന് രേഖപ്പെടുത്തിയത് 500 ഓളം വന്‍കമ്പനികളാണ്. ജര്‍മന്‍ കാര്‍ വ്യവസായ മേഖലയില്‍ പുതിയ ഗവേഷണങ്ങളും വികസന പ്രവര്‍ത്തനങ്ങളുമെല്ലാം നിലച്ചുപോകുമോയെന്ന ആശങ്കയും വിഡിഐ അസോസിയേഷന് ഡയറക്ടര്‍ വില്ലി ഫ്യൂഷ് പങ്കുവെച്ചു.
ലക്്ഷ്വറി കാര്‍ ഉല്പാദനത്തിലെ ഒന്നാം സ്ഥാനത്തിനു വേണ്ടി ബി.എം.ഡബ്ല്യു വും ഓഡിയും മെഴ്സിഡിസും ഫോക്സ്വാഗനുമെല്ലാം നിരന്തരം മത്സരിക്കുമ്പോള്‍ കഴിവുള്ള യുവ എഞ്ചിനീയര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിച്ചുകൊണ്ടേയിരിക്കും. 2020 ഓടെ 2 ദശലക്ഷം കാറുകളെന്ന ലക്ഷ്യത്തിലേക്ക് മ്യൂണിക്കില്‍ നിന്ന് ബിഎംഡബ്ല്യു കുതിക്കുമ്പോള്‍ മററുള്ളവരും വെറുതെയിരിക്കില്ല. ഉല്പാദനക്ഷമതയിലും വില്പനയിലും സര്‍വ്വകാല റെക്കോഡിനായാണ് ഔഡിയുടെയും മെഴ്സിഡസിന്റെയും ശ്രമം.
പുറംരാജ്യങ്ങളായ ഇന്ത്യ , ചൈന തുടങ്ങിയിടങ്ങളില്‍ നിന്ന് കൂടുതല്‍ മനുഷ്യവിഭവശേഷി ആര്‍ജിക്കാനും ഒപ്പം സര്‍വകലാശാലകളുമായി ധാരണയിലെത്തി സ്വന്തം കൂടാരത്തില്‍ നിന്നു തന്നെ മികവുള്ളവരെ സൃഷ്ടിക്കാനുമൊക്കെയാണ് പലരുടെയും പദ്ധതി. നിരന്തരമായ ഇന്‍-ഹൗസ് പരിശീലന പരിപാടികളാണ് സ്്്റ്റാഫിനായി ആസൂത്രണം ചെയ്യപ്പെടുന്നത്.
യാന്‍ ആസ്മന് എന്ന ജര്‍മന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ കഥ കേള്‍ക്കുക. രണ്ടേ രണ്ടാഴ്ച… അത്ര മാത്രമെ ഇയാളുടെ തൊഴിലന്വേഷണം നീണ്ടു നിന്നുള്ളൂ. അയച്ചത് രണ്ട് അപേക്ഷകള്‍ മാത്രവും. എന്നാലോ.. ? പ്രതിവര്‍ഷം 40,000 യൂറോ (ഏതാണ്ട് 25 ലക്ഷം രൂപ) ശമ്പളമുള്ള ജോലിയാണ് ആസ്മന് അനായാസം കരഗതമായത്.
ജര്‍മന്‍ ഏകീകരണത്തിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ വെറും 7 ശതമാനമായി കുറയ്ക്കാന്‍ അവിടുത്തെ സര്‍ക്കാരിനു സാധിച്ചിരുന്നു. സാങ്കേതിക തൊഴില്‍ മേഖല നേരിടുന്ന പുതിയ പ്രതിസന്ധിയെയും നേരിടാന്‍ ജര്‍മന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ക്രിസ്ററീന വെന്റ് പറയുന്നു. ജര്‍മനിയിലെ തൊഴിലവസരങ്ങള്‍ക്കായി അപേക്ഷിക്കുമ്പോള്‍ നിര്ബന്്ധമാക്കിയിരുന്ന ഒട്ടനവധി നൂലാമാലകള്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഒഴിവാക്കിയിട്ടുമുണ്ട്. 66,000 യൂറോ വാര്ഷികശമ്പളക്കാരനാണെങ്കില് മാത്രമെ ജര്‍മന്‍കാരനല്ലാത്ത ഒരാള്‍ക്ക് അവിടെ സ്ഥിരമായി താമസിച്ച് തൊഴിലെടുക്കാനാവൂ. ഇത്തരം നിയന്ത്രണങ്ങളിലും സര്‍ക്കാര്‍ ഇളവുകള്‍ കൊണ്ടുവന്നിട്ടുണ്ട്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് സ്ഥിതിഗതികള്‍ നേരെയാവുമെന്ന് കരുതാം.. ജര്‍മനിയിലെ ന്യൂര്ട്ടിംഗന് – ഓട്ടോമൊബീല്‍ ഇന്‍സ്റ്റിറ്റിയൂട്ട് തലവന്‍ വില്ലി ഡയസിന്റെ പ്രതീക്ഷ.
പുതിയ എഞ്ചിനീയര്‍മാരുടെ ക്ഷാമം മൂലം ഈ മേഖലയില്‍ മികച്ച ശമ്പളക്കയറ്റമാണ് നിലവിലുള്ളവര്‍ക്ക് ലഭിക്കുന്നത്. മാനേജ്മെന്റ് ലെവല്‍ വിദഗ്ധര്‍ക്ക് 84,200 യൂറോ വരെയായി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനകം 19 ശതമാനം വരെയാണ് ശമ്പളക്കയറ്റം. അവധി ദിനജോലിക്ക് സ്പെഷ്യല്‍ പേ , ക്രിസ്മസ് ബോണസ് തുടങ്ങിയവ വേറെ.
അടുത്ത മൂന്നു കൊല്ലം കൊണ്ട് നിലവിലുള്ള ഉല്പാദനത്തോത് ഇരട്ടിയാക്കാന്‍ ആഗ്രഹിക്കുന്ന പോര്‍ഷെ 3,000 പേര്‍ക്കാണ് അവസരങ്ങളുടെ വാതില്‍ തുറന്നിടുന്നത്. മാനേജ്മെന്റ്, ഇലക്ട്രോണിക്സ്, ഓട്ടോ അസംബ്ലി മേഖലകളിലായി 130 എഞ്ചിനീയര്‍മാരെ പോര്ഷെക്ക് അടിയന്തരമായി വേണം. ഇവരെയെല്ലാവരെയും ജര്‍മനിക്കു പുറത്തു നിന്നു മാത്രമെ റിക്രൂട്ട് ചെയ്യൂവെന്ന് കമ്പനി വക്താവ് ഹെയ്നര്‍ വാന്‍ഡര്‍ ലാഡന് അറിയിക്കുന്നു. ലെയ്പ്സിഗിലെ ഈ ഫാക്ടറി അടുത്ത മാസം വന്‍ നവീകരണത്തിനു കാത്തിരിക്കുകയുമാണ്.
ബിഎംഡബ്ല്യു വിന്റെ നീക്കങ്ങളാണ് ശ്രദ്ധേയം. സാങ്കേതികവിദഗ്ധരുടെ ക്ഷാമം നേരിടാന്‍ ഇന്‍ ഹൗസ് ജോലിക്കാര്‍ക്കായി സ്പെഷ്യല്‍ കോളേജുകളില്‍ ബിരുദ പ്രോഗ്രാമുകള്‍ നടത്തുകയാണവര്‍. മ്യൂണിക്കിലെ ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയുമായും സൗത്ത് കരോലിനയിലെ ക്ലെംസന്‍ യൂണിവേഴ്സിറ്റിയുമായും ചേര്‍ന്ന് പ്രത്യേക ഇലക്ട്രിക്ക് മൊബിലിറ്റി എഡ്യുക്കേഷന്‍ കേന്ദ്രങ്ങളും നടത്തുന്നു. ഓരോയിടത്തും പ്രതിമാസം 150 പേര്‍ക്കു വീതം ട്രെയിനിംഗ്. സ്റ്റുട്ട്ഗര്‍ട്ടില്‍ പോര്‍ഷെയുടെ തൊട്ടടുത്തുള്ള ഡെയിംലറില് അണ്‍ലിമിറ്റഡ് എംപ്ലോയ്മെന്റ് കോണ്‍ട്രാക്ടാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ജീവനക്കാര്‍ക്കായി സ്പെഷ്യല്‍ ഹെല്‍ത്ത് ആന്റ് ഫിറ്റ്നസ് പ്രോഗ്രാമുകളും.
ലെയ്പ്സിഗില്‍ എഞ്ചിനീയര്‍മാരുടെ പരിശീലന സംവിധാനങ്ങള്‍ വീണ്ടും മെച്ചപ്പെടുത്താനാണ് നഗര ഭരണകൂടവും ശ്രമിക്കുന്നത്. ജര്‍മന്‍ ദേശീയ റെയില്‍വേ കമ്പനിയായ ഡ്യൂഷെ ബാന്‍ എജി യുടെ ഷെങ്കര്‍ യൂണിറ്റില്‍ നിന്ന് ഇതിനായി പുതിയൊരു ലോജിസ്റ്റിക്സ് സെന്റര്‍ ത്ന്നെ പ്രവര്‍ത്തിപ്പിക്കുകയാണിപ്പോള്‍. അടിസ്ഥാനസൗകര്യ വികസനം ഒരുക്കുന്നതു പോലെ പ്രധാനമാണ് നഗരത്തില്‍ മികച്ച സാങ്കേതികവിദഗ്ധരെ സൃഷ്ടിക്കുകയെന്നതും. അതും ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ലെപ്സിഗ് സിറ്റ് മേയര്‍ കൂട്ടിച്ചേര്‍ക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല