1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2012

പൂര്‍വ ജര്‍മനിയിലെ അവകാശ സമരങ്ങളില്‍ പോരാളിയായിരുന്ന ജൊവാഹിം ഗൌക്ക് ജര്‍മനിയുടെ പുതിയ പ്രസിഡന്റാകുമെന്ന് ചാന്‍ലര്‍ അംഗല മെര്‍ക്കല്‍ പ്രഖ്യാപിച്ചു. മെര്‍ക്കലിന്റെ ക്രിസ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന് പ്രസിഡന്റിനെ ഒറ്റയ്ക്കു തെരഞ്ഞെടുക്കാനുള്ള ഭൂരിപക്ഷമുണ്ടായിരുന്നെങ്കിലും പ്രതിപക്ഷത്തിനു കൂടി സമ്മതനായ ഗൌക്കിനെ തെരഞ്ഞെടുക്കാന്‍ അവര്‍ തയാറാകുകയായിരുന്നു. നേരത്തേ ഹോര്‍സ്റ് കോളര്‍ രാജിവച്ചപ്പോഴും പ്രസിഡന്റ് സ്ഥാനത്തേക്ക് ഗൌക്കിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു.

എന്നാല്‍, അന്ന് ക്രിസ്റ്യന്‍ വൂള്‍ഫ് മതിയെന്നായിരുന്നു മെര്‍ക്കലിന്റെ തീരുമാനം. അതു പാളിയ സാഹചര്യത്തില്‍ ഇത്തവണ പൊതുസമ്മതി തന്നെ പ്രധാന മാനദണ്ഡമായി സ്വീകരിക്കുകയായിരുന്നു അവര്‍. ഇടതു കക്ഷിയായ ലിങ്ക് ഒഴിച്ചുള്ള പാര്‍ട്ടികളുമായി ഒരു സമവായത്തിലൂടെയാണ് മെര്‍ക്കല്‍ പുതിയ പ്രസിഡന്റിന്റെ പേര് നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്. ചാന്‍സലര്‍ മെര്‍ക്കലിന്റെ സര്‍ക്കാര്‍ മുന്നണിയിലെ കൂട്ടുകക്ഷിയായ എഫ്ഡിപി ഇക്കാര്യത്തില്‍ ചൊടിച്ചെങ്കിലും മെര്‍ക്കലിന്റെ അധികാരത്തിനു മുന്നില്‍ വഴങ്ങുകയായിരുന്നു.

മെര്‍ക്കലിന്റെ പാര്‍ട്ടിക്കു മാത്രമാണ് ഗൌക്കിനോട് നേരിയ എതിര്‍പ്പുണ്ടായിരുന്നത്. എന്നാല്‍, അതൊക്കെ അലിഞ്ഞില്ലാതാകാന്‍ ഏറെ സമയം വേണ്ടിവന്നില്ല. ജര്‍മനിയിലെ നോര്‍ത്ത് ഇസ്റ് മേഖലയിലെ സിറ്റയായ റോസ്റോക്കില്‍ 1940 ലാണ് ഗൌക്കിന്റെ ജനനം. പ്രമുഖനായ പാസ്റര്‍ കൂടിയായിരുന്നു ഗൌക്ക്. മെര്‍ക്കലും ഈസ്റ് ജര്‍മനിയില്‍ ജനിച്ച് പ്രൊട്ടസ്റന്റായി വളര്‍ന്ന ആളാണ്.

69 ശതമാനം ജനങ്ങളും ഗൌക്കിനെ പ്രസിഡന്റാക്കണമെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കയാണ്. ജനാധിപത്യത്തിന്റെ യഥാര്‍ഥ അധ്യാപകന്‍ എന്നാണ് ഗൌക്കിനെ മെര്‍ക്കല്‍ വിശേഷിപ്പിച്ചത്. 1990ലെ പുനരേകീകരണത്തിനു ശേഷം രാജ്യത്തിന്റെയും ജനതയുടെയും ഐക്യം ഉറപ്പാക്കുന്നതില്‍ അദ്ദേഹം മുഖ്യ പങ്കു വഹിച്ചിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. പ്രസിഡന്റിന്റെ രാജിയ്ക്കുശേഷം 30 ദിവസത്തിനകം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണമെന്നാണ് ജര്‍മന്‍ഭരണഘടന അനുശാസിയ്ക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.