ഇന്ത്യ ബലാത്സംഗങ്ങളുടെ നാടെന്ന് ആരോപിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ജര്‍മ്മന്‍ വനിതാ പ്രൊഫസര്‍ പരിശീലനം നിഷേധിച്ചതായി പരാതി. ജര്‍മ്മനിയിലെ ലീപ്‌സിഗ് സര്‍വകലാശാലയിലെ പ്രൊഫസറാണ് പരിശീലനം നിഷേധിച്ചത്. പരിശീനനാനുമതി നിഷേധിക്കപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ പേര് പുറത്തു വിട്ടിട്ടില്ല.
ഇന്ത്യയില്‍ ഒരുപാട് ബലാത്സംഗങ്ങള്‍ നടക്കുന്നുണ്ട്, അതിനാല്‍ ഒരു ആണ്‍കുട്ടിക്കും തന്റെ കീഴില്‍ പരിശീലനം അനുവദിക്കില്ല എന്ന് പ്രൊഫസര്‍ ആനീറ്റ ബെക്ക് സിക്കിഞ്ചര്‍ പരിശീലനത്തിന് അപേക്ഷിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ഇമെയില്‍ അയക്കുകയായിരുന്നു.
തന്റെ കീഴില്‍ നിരവധി പെണ്‍കുട്ടികള്‍ പരിശീലനം നടത്തുന്നുണ്ടെന്നും അതിനിടയില്‍ ഒരു ആണ്‍കുട്ടിയെ ചേര്‍ക്കാനാവില്ലെന്നും പ്രൊഫസര്‍ ഇമെയിലില്‍ വിശദീകരിച്ചു.
എന്നാല്‍ ഇമെയില്‍ പുറത്തായതോടെ സംഭവം വിവാദമായി. ഇന്ത്യയിലെ ജര്‍മ്മന്‍ സ്ഥാനപതി തന്നെ പ്രൊഫസര്‍ക്കെതിരെ പരസ്യമായി രംഗത്തെത്തി. ജര്‍മ്മനിയിലെ ഇന്ത്യന്‍ സമൂഹത്തിനിടയിലും സംഭവം വ്യാപകമായ പ്രതിഷേധത്തിന് കാരണമായി.
അതോടെ പ്രൊഫസര്‍ പരിശീലനം നിഷേധിക്കപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥിയോട് മാപ്പ് പറയാന്‍ തയ്യാറായി. പ്രൊഫസര്‍ വിദ്യാര്‍ഥിക്ക് അയച്ച ഇമെയില്‍ ജര്‍മ്മന്‍ എംബസിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഡല്‍ഹി കൂട്ടബലാത്സംഗ കേസിനെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി ഇന്ത്യ നിരോധിച്ചതും സംവിധായികക്കെതിരെ നിയമ നടപടിക്ക് മുതിര്‍ന്നതും ലോകമാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രൊഫസര്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് പരിശീലനം നിഷേധിച്ചത് എന്ന് കരുതുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല