കഴിഞ്ഞ ദിവസങ്ങളില്‍ ജര്‍മ്മനി സമരചൂടിലായിരുന്നു. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് പൊതുമേഖലാ ജീവനക്കാര്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയതാണ് ഇതിനു കാരണമായത്. എന്തായാലും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കാമെന്ന് ജര്‍മന്‍ സര്‍ക്കാര്‍ ഒടുവില്‍ സമ്മതിച്ചു. ഇതോടെ രാജ്യത്ത് പൊതു പണിമുടക്ക് ഒഴിവായി.
സൂചനാസമരങ്ങള്‍ കാരണം താറുമാറായിരുന്ന സര്‍വീസുകള്‍ പൂര്‍വ സ്ഥിതിയിലായിട്ടുണ്ട്. സ്വകാര്യ മേഖലയിലെ കുതിച്ചുയരുന്ന ശമ്പളത്തിനൊപ്പം തങ്ങള്‍ക്കും വേതനവര്‍ധന വേണമെന്നാവശ്യപ്പെട്ടാണ് ജര്‍മനിയിലെ പൊതുമേഖലാ ജീവനക്കാര്‍ പണിമുടക്കിന് നോട്ടീസ് നല്‍കിയത്.
കഴിഞ്ഞ വേതന പരിഷ്‌കാരത്തിന്‌ശേഷത്തെ കാലയളവില്‍ ഓരോ പന്ത്രണ്ടു മാസത്തിനും 6.5 ശതമാനം എന്ന കണക്കില്‍ ശമ്പളം കൂട്ടണമെന്നാണ് ജീവനക്കാരുടെ പ്രമുഖ സംഘടനയായ വെര്‍ദി യൂണിയന്‍ ആവശ്യപ്പെട്ടിരുന്നത്. നീണ്ട ചര്‍ച്ചയ്ക്ക് ശേഷം 24 മാസത്തിന് 6.3 ശതമാനം എന്ന കണക്കില്‍ ശമ്പളം കൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാവുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല