1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2011

നാസയുടെ ഉപഗ്രഹത്തിന് പിന്നാലെ മറ്റൊരു ഉപഗ്രഹംകൂടി ഭൂമിക്കുനേരെ വരുന്നു. ജര്‍മനിയുടെ ഉപയോഗശൂന്യമായ റോണ്ട്ജന്‍ (റോസാറ്റ്) എന്ന ബഹിരാകാശ ടെലിസ്കോപ് അഞ്ചാഴ്ചക്കുള്ളില്‍ ഭൂമിയില്‍ പതിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. നിയന്ത്രണ സംവിധാനത്തിലെ തകരാറിനെത്തുടര്‍ന്ന് 1999ല്‍ ഉപക്ഷേിച്ച 2.4 ടണ്‍ ഭാരമുള്ള ഉപഗ്രഹം 12 വര്‍ഷമായി ബഹിരാകാശത്ത് ചുറ്റിത്തിരിയുകയാണ്.

ഭൂമിയോടടുക്കുമ്പോള്‍ ഉപഗ്രഹം കത്തിയെരിയുമെന്നായിരുന്നു ശാസ്ത്രജ്ഞര്‍ ആദ്യം കരുതിയത്. എന്നാല്‍, 400 കിലോഗ്രാമോളം ഭാരമുള്ള ഉപഗ്രഹ ഭാഗങ്ങള്‍ ഒക്ടോബര്‍ അവസാനത്തോടെ ഭൂമിയില്‍ പതിക്കുമെന്നാണ് ഇപ്പോഴത്തെ നിഗമനം.

റോസാറ്റ് നാശനഷ്ടമുണ്ടാക്കാനുള്ള സാധ്യത ശനിയാഴ്ച ഭൂമിയില്‍ പതിച്ച ഉപഗ്രഹത്തേക്കാള്‍ 50 ശതമാനത്തിലധികമാണെന്ന് നാസ പറയുന്നു. എങ്കിലും അപകട സാധ്യത 2000ത്തില്‍ ഒന്നുമാത്രമാണ്.

ടെലിസ്കോപ്പിലെ ചില്ല് ഭാഗങ്ങള്‍ ഭൂമിയില്‍ പതിക്കാന്‍ സാധ്യതയേറെയാണെന്ന് നിര്‍മാതാക്കളായ ജര്‍മന്‍ സ്ഥാപനമായ ഡി.എല്‍.ആര്‍ വക്താവ് ഹീനര്‍ ക്ളിങ്കാര്‍ഡ് പറഞ്ഞു. ഉപഗ്രഹങ്ങള്‍ ഭൂമിയിലേക്ക് പതിക്കുന്നത് ഇതുകൊണ്ടും നില്‍ക്കില്ളെന്നാണ് പറയുന്നത്. അടുത്ത വര്‍ഷം കാലാവധി കഴിയാറായ കൂടുതല്‍ ഉപഗ്രഹങ്ങള്‍ ഭൂമിയിലേക്ക് പതിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.