1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2021

സ്വന്തം ലേഖകൻ: ജ​ർ​മ​നി​യി​ൽ ഞാ​യ​റാ​ഴ്ച ന‌​ട​ന്ന ര​ണ്ട് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മെ​ർ​ക്ക​ലി​ന്‍റെ യാ​ഥാ​സ്ഥി​തി​ക പാ​ർ​ട്ടി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ സം​സ്ഥാ​ന​ങ്ങ​ളാ​യ ബാ​ഡ​ൻ-​വു​ർ​ട്ടെം​ബ​ർ​ഗ്, റൈ​ൻ​ലാ​ൻ​ഡ് പാലറ്റിനേറ്റ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് ക്രി​സ്ത്യ​ൻ ഡെ​മോ​ക്രാ​റ്റി​ക് യൂ​ണി​യ​ന് (സി​ഡി​യു) പ​രാ​ജ​യം നേ​രി​ടേ​ണ്ടി വ​ന്ന​ത്.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ൽ സം​ഭ​വി​ച്ച പാ​ളി​ച്ച​ക​ളും മാ​സ്ക് സം​ഭ​ര​ണ അ​ഴി​മ​തി​യു​മാ​ണ് മെ​ർ​ക്ക​ലി​നെ​തി​രേ തി​രി​യാ​ൻ വോ​ട്ട​ർ​മാ​രെ പ്രേ​രി​പ്പി​ച്ച​ത്. ബാ​ഡ​ൻ​-വു​ർ​ട്ടെം​ബ​ർ​ഗി​ൽ സി​ഡി​യു​വി​ന് 24.1 ശ​ത​മാ​നം വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ 2.9 ശ​ത​മാ​നം കു​റ​വ്. അ​വി​ടെ ഭ​ര​ണം ന​ട​ത്തി​യി​രു​ന്ന ഗ്രീ​ൻ പാ​ർ​ട്ടി​ക്ക് 2.2 ശ​ത​മാ​നം വോ​ട്ടു കൂ​ടി 32.7 ശ​ത​മാ​ന​മാ​യി.

സോ​ഷ്യ​ൽ ഡ​മോ​ക്രാ​റ്റു​ക​ൾ​ക്കു കി​ട്ടി​യ വോ​ട്ടു​വി​ഹി​ത​വും 11.1 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. എ​ന്നാ​ൽ ഫ്രീ ​ലി​ബ​റ​ലു​ക​ൾ നി​ല മെ​ച്ച​പ്പെ​ടു​ത്തി.10.4 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തി. വി​ദേ​ശി​ക​ളെ പേ​ടി​പ്പെ​ടു​ത്തു​ന്ന എ​എ​ഫ്ഡിക്ക് 5.3% ​വോ​ട്ടു ന​ഷ്ട​മു​ണ്ടാ​യി. ഇ​വി​ടെ ഗ്രീ​ൻ പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​ഡി​യു​വു​മാ​യി ചേ​ർ​ന്നു​ള്ള കൂ​ട്ടു​ക​ക്ഷി ഭ​ര​ണ​മാ​ണ് ന​ട​ന്നി​രു​ന്ന​ത്.

പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ക്കും കേ​വ​ല ഭൂ​രി​പ​ക്ഷം കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ​ വീ​ണ്ടും കൂ​ട്ടു​ക​ക്ഷി ഗ​വ​ണ്മെ​ന്‍റി​നാ​ണ് സാ​ധ്യ​ത. 2011 മു​ത​ൽ ഗ്രീ​ൻ പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന സം​സ്ഥാ​ന​മാ​ണ് ബാ​ഡ​ൻ​-വു​ർ​ട്ടെം​ബ​ർ​ഗ്. വി​ൻ​ഫ്രൈ​ഡ് ക്രെ​റ്റ്സ്മാ​ൻ ആ​ണ് മു​ഖ്യ​മ​ന്ത്രി.

റൈ​ൻ​ലാ​ൻ​ഡ് പാലറ്റിനേറ്റ് സം​സ്ഥാ​ന​ത്ത് ഭ​ര​ണ​ക​ക്ഷി​യാ​യ സോ​ഷ്യ​ലി​സ്റ്റു​ക​ൾ 36 ശ​ത​മാ​നം വോ​ട്ടോ​ടെ ഒ​ന്നാ​മ​തെ​ത്തി. 4.9 ശ​ത​മാ​നം ന​ഷ്ട​ത്തോ​ടെ സി​ഡി​യു 26.9ശ​ത​മാ​നം വോ​ട്ട് നേ​ടി ര​ണ്ടാ​മ​തെ​ത്തി. ഇ​വി​ടെ​യും ആ​ർ​ക്കും കേ​വ​ല ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത​തി​നാ​ൽ കൂ​ട്ടുഭ​ര​ണ​ത്തി​നാ​ണ് സാ​ധ്യ​ത. സോ​ഷ്യ​ൽ ഡെ​മോ​ക്രാ​റ്റ് ലീ​ഡ​ർ മാ​ലു ഡ്ര​യ​റാ​ണ് ഇ​വി​ടു​ത്തെ മു​ഖ്യ​മ​ന്ത്രി.

16 വർഷത്തിനുശേഷം ചാൻസലർ സ്ഥാനവും പാർട്ടി നേതൃസ്ഥാനവും മെർക്കൽ ഒഴിയാനിരിക്കെയാണ് പാർട്ടി തിരിച്ചടി നേരിടുന്നത്. വാക്സീനേഷൻ നടപടികളിലെ മെല്ലെപ്പോക്കും കോവിഡ് വ്യാപനത്തിനിടെ മാസ്ക് വാങ്ങിയതിൽ ചില പാർലമെന്റ് അംഗങ്ങൾക്കു കമ്മിഷൻ ലഭിച്ചെന്ന ആരോപണങ്ങളുമാണു സിഡിയുവിന് വിനയായതെന്നാണ് പൊതുവെ വിലയിരുത്തൽ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.