നിരവധി അഴിമതിക്കേസില്‍ ആരോപണ വിധേയനായ ജര്‍മന്‍ പ്രസിഡന്റ് ക്രിസ്റ്റ്യന്‍ വുള്‍ഫ് രാജിവച്ചു. ചാന്‍സലര്‍ ആഞ്ചലിന മെര്‍ക്കലിന് വന്‍ തിരിച്ചടിയാണ് രാജിയെന്ന് വിലയിരുത്തപ്പെടുന്നു. വൂള്ഫിനെതിരേ ദേശീയ പ്രോസിക്യൂട്ടര്‍ ക്രിമിനല്‍ക്കേസ് അന്വേഷണത്തിനു ഉത്തരവിടുകയും പ്രസിഡന്റിന്റെ പ്രത്യേക പരിരക്ഷ എടുത്തു കളയുകയും ചെയ്തതോടെയാണ് രാജി.
എന്റെ മേലുള്ള വിശ്വാസം നഷ്ടമായെന്ന് അമ്പത്തൊന്നുകാരനായ വുള്‍ഫ് പറഞ്ഞു. ഭാര്യയുമൊന്നിച്ചായിരുന്നു അദ്ദേഹം രാജിപ്രഖ്യാപനത്തിനെത്തിയത്. ഭൂരിപക്ഷമുള്ള പ്രസിഡന്റിനെയല്ല, മൃഗീയ ഭൂരിപക്ഷമുള്ള പ്രസിഡന്റിനെയാണ് ജര്മനിക്കാവശ്യമെന്നും അദ്ദേഹം. പിന്‍ഗാമിക്കു വേണ്ടി വഴിമാറുകയാണ്. തെറ്റുകള്‍ പറ്റിയിട്ടുണ്ട്. പക്ഷേ, ഞാന്‍ സത്യസന്ധനായിരുന്നു- വുള്‍ഫ് പറഞ്ഞു.
2003- 2010 കാലത്ത് ലോവര്‍ സാക്സണി പ്രധാനമന്ത്രിയായിരിക്കവെ വന്‍ തോതില്‍ ഭവന ലോണ്‍ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് വുള്‍ഫിനെതിരേ അന്വേഷണം പ്രഖ്യാപിച്ചത്. വൂള്‍ഫുമായി തന്റെ ക്രിസ്റ്റ്യന്‍ ഡെമൊക്രറ്റ് പാര്‍ട്ടിക്ക് സഖ്യമുണ്ടാക്കാന്‍ മെര്‍ക്കല്‍ ഏറെ പ്രയാസപ്പെട്ടിരുന്നു. ഒടുവില്‍ 2010ല്‍ അദ്ദേഹത്തെ പാര്‍ട്ടി പ്രസിഡന്റായി നിയോഗിക്കുകയുമുണ്ടായി.
യൂറോപ്യന്‍ രാജ്യങ്ങളെ പൊതുവെ ബാധിച്ച സാമ്പത്തിക പ്രതിസന്ധിയില്പ്പെട്ടുഴലുമ്പോഴാണ് മെര്‍ക്കിലിന് തിരിച്ചടിയായി വുള്‍ഫിന്റെ രാജി. സംഭവത്തെത്തുടര്‍ന്ന് മെര്‍ക്കല്‍ ഇറ്റലിയിലേക്കുള്ള യാത്ര റദ്ദാക്കി. ഉത്തരവാദിത്വത്തോടെ രാജിസ്വീകരിച്ചെന്നും ദുഃഖമുണ്ടെന്നും അവര്‍ പ്രതികരിച്ചു. അതേസമയം, പാര്‍ലമെന്റിന്റെ അധോസഭയോട് പ്രസിഡന്റിന്റെ പ്രത്യേകാനുകൂല്യം എടുത്തു കളയാന്‍ ആവശ്യപ്പെട്ടതായി പ്രോസ്യൂക്യൂട്ടറുടെ ഓഫിസ് അറിയിച്ചു. യുദ്ധാനന്തര ജര്‍മനിയുടെ ചരിത്രത്തില്‍ ആദ്യമായാണ് പ്രസിഡന്റ് ക്രിമിനല്‍ക്കേസില്‍ അന്വേഷണം നേരിടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല