ആല്‍പ്‌സ് പര്‍വ്വത നിരകളില്‍ തകര്‍ന്നു വീണ ജര്‍മന്‍വിംഗ്‌സ് വിമാനം സഹ പൈലറ്റ് മനപൂര്‍വ്വം ഇടിച്ചിറക്കിയാതാണെന്ന് വെളിപ്പെടുത്തല്‍. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന സംഘത്തിലെ പ്രോസിക്യൂട്ടര്‍ ബ്രൈസ് ജോണാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ക്യാപ്റ്റന്‍ കോക്പിറ്റിനു പുറത്തിറങ്ങിയതിനു പിന്നാലെ സഹ പൈലറ്റ് വാതില്‍ പൂട്ടുകയും വിമാനം മല നിരകളിലേക്ക് ഇടിച്ചിറക്കുകയുമായിരുന്നുവെന്ന് ബ്ലാക്ക്‌ബോക്‌സില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നതായി ബ്രൈസ് ജോണ്‍ പറഞ്ഞു.
എന്നാല്‍ ഇതൊരു ഭീകരാക്രമണമാണെന്നതിന് തെളിവുകളില്ലെന്നും ബ്രൈസ് വ്യക്തമാക്കി. ആന്‍ഡ്രിയാസ് ലൂബിറ്റ്‌സ് എന്ന ജര്‍മന്‍ പൗരനായിരുന്നു സഹ പൈലറ്റ്. ഇയാള്‍ക്ക് തീവ്രവാദ ബന്ധമില്ലെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. യാത്രക്കാരുടെ നിലവിളി ബ്ലാക്ക് ബോക്‌സ് ശബ്ദരേഖകളില്‍ കേള്‍ക്കാമെന്നും ബ്രൈസ് പറഞ്ഞു.
ചൊവ്വാഴ്ചയാണ് ജര്‍മന്‍വിംഗ്‌സ് വിമാനം ആല്‍പ്‌സ് പര്‍വ്വത നിരകളില്‍ തകര്‍ന്നു വീണത്. ദുരന്തത്തില്‍ 150 പേര്‍ കൊല്ലപ്പെട്ടിരുന്നു. ദുരന്തകാരണം സംബന്ധിച്ച അന്വേഷണങ്ങളില്‍ അപകട സമയത്ത് ഒരു പൈലറ്റ് മാത്രമേ കോക്പിറ്റിലുണ്ടായിരുന്നുള്ളു എന്ന് കണ്ടെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല