ജര്‍മനിയും ഫ്രാന്‍സും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഷെംഗന്‍ വീസയില്‍ എത്തുന്നവരെ പരിശോധനയ്ക്കു വിധേയമാക്കാന്‍ തീരുമാനിച്ചു. അടുത്ത മുപ്പത് ദിവസത്തേയ്ക്കാണ് ഈ നീക്കം. ഷെംഗന്‍ സോണില്‍ എത്തുന്നവര്‍ക്ക് ഈ നീക്കം ഏപ്രില്‍ 20 മുതല്‍ ബാധകമായിരിയ്ക്കും. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തികടക്കുന്നവര്‍ പൂര്‍ണമായും ഇന്നലെ മുതല്‍ പരിശോധനാ വിധേയമായിരിക്കും. ഷോര്‍ട്ട് ടേം എമര്‍ജന്‍സി ബ്ളോക്ക് എന്നാണ് ഇരുരാജ്യങ്ങളും ഈ നടപടിയെ വിശേഷിപ്പിച്ചിരിക്കുന്നത്.
യൂറോപ്യന്‍ യൂണിയന്‍ ചെയര്‍മാന്റെ (ഡെന്‍മാര്‍ക്ക്) അധ്യക്ഷതയില്‍ ഏപ്രില്‍ 26 ന് ലക്സംബര്‍ഗില്‍ സമ്മേളനം നടക്കാനിരിക്കെയാണ് ജര്‍മനിയുടെയും ഫ്രാന്‍സിന്റെയും ഈ നടപടി. ജര്‍മന്‍ ആഭ്യന്തരകാര്യമന്ത്രി ഹാന്‍സ് പീറ്റര്‍ ഫ്രീഡ്രിഷ്, ഫ്രഞ്ച് ആഭ്യന്തര മന്ത്രി ക്ളൌഡെ ജുവന്റ് എന്നിവര്‍ ഡെന്‍മാര്‍ക്കുമായി ആശയവിനിമയം നടത്തിയിരുന്നു.
ഷെംഗന്‍ പരിധിയില്‍ 25 രാജ്യങ്ങളിലായി ഏതാണ്ട്് 400 മില്യന്‍ ജനങ്ങള്‍ അധിവസിക്കുന്നുണ്ട്. ഷെംഗന്‍ വീസയില്‍ ഈ രാജ്യങ്ങളലൂടെ ഇഷ്ടാനുസരണണ യാത്രചെയ്യാന്‍ സന്ദര്‍ശകര്‍ക്ക് അവകാശമുണ്ട്. ഷെംഗനര്‍ ഉടമ്പടി 1985 ജൂണ്‍ 14 ന്(ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലാന്‍ഡ്സ്, ലക്സംബര്‍ഗ്) പ്രാബല്യത്തില്‍ വരുകയും 1995 ല്‍ ഷെംഗന്‍ രാജ്യങ്ങളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തപ്പോള്‍ അതിര്‍ത്തി കടക്കുമ്പോഴുള്ള പരിശോധന പിന്നീട് 2006 ലുമാണ് ഇല്ലാതാക്കിയത് (ുമുീൃഹേല ൃമ്ലഹ). സ്വിറ്റ്സര്‍ലന്‍ഡ് അതിര്‍ത്തി പരിശോധന 2008 മുതലാണ് നിര്‍ത്തലാക്കിയത്.
ഷെംഗന്‍ വീസയില്ലാതെ അനധികൃതമായി കുടിയേറുന്ന ഏതൊരാള്‍ക്കും ഇല്ലീഗലായി ഷെംഗന്‍ സോണില്‍ കഴിയാമെന്ന് കണ്ടെത്തുകയും ഈ നിയമത്തില്‍ മാറ്റം വരുത്തണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് സര്‍ക്കോസി ഈയടുത്തകാലത്ത് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.പോയ വര്‍ഷം ഡെന്‍മാര്‍ക്ക് അതിര്‍ത്തിയില്‍ പരിശോധന ചട്ടം കൊണ്ടുവന്നപ്പോള്‍ ജര്‍മനിയും ഫ്രാന്‍സും എതിര്‍ത്തിരുന്നു. പക്ഷെ ഇപ്പോള്‍ ഇരുരാജ്യങ്ങളും ഡെന്‍മാര്‍ക്കിന്റെ പാത ഏറ്റുപിടിച്ചിരിക്കയാണ്. വര്‍ധിച്ചുവരുന്ന അനധികൃത കുടിയേറ്റവും അഭയാര്‍ഥിപ്രവാഹവും ഒരുപരിധി വരെയെങ്കിലും ഇതുമൂലം കുറയ്ക്കാമെന്നാണ് ഇരുരാജ്യങ്ങളുടെയും ശ്രമം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല