സ്വന്തം ലേഖകന്‍: ജര്‍മനിയെ ഇളക്കി മറിച്ച 13 കാരിയുടെ പീഡന വാര്‍ത്ത കള്ളക്കഥ, സംഭവം പെണ്‍കുട്ടിതന്നെ കെട്ടിച്ചമച്ചത്. ഏറെ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിയൊരുക്കിയ 13 കാരിയുടെ പീഡന കഥ വ്യാജമെന്ന് തെളിഞ്ഞതായി പോലീസ് അറിയിച്ചു. പെണ്‍കുട്ടി തന്നെ ഇക്കാര്യം വ്യക്തമാക്കിയത്.
ജനുവരി 11 നാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് പീഡന വാര്‍ത്ത പുറത്തായത്. സ്‌കൂളിലേക്ക് പുറപ്പെട്ട 13 കാരി ആ ദിവസം സ്‌കൂളിലോ വീട്ടിലോ എത്തിയില്ല. 30 മണിക്കൂറുകള്‍ക്ക് ശേഷം മുഖത്തും ശരീരത്തിലും മുറിവുകളുമായി എത്തിയ പെണ്‍കുട്ടി തന്നെ ഒരാള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി ബന്ധുക്കളെ അറിയിച്ചു. വടക്കേ അമേരിക്കന്‍ സ്വദേശി, അല്ലെങ്കില്‍ മിഡില്‍ ഈസ്റ്റ് സ്വദേശിയെന്ന് തോന്നിക്കുന്നയാളാണ് കൃത്യം ചെയ്തതെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.
ജര്‍മന്റഷ്യന്‍ ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയ വാര്‍ത്ത ദേശിയ മാധ്യമങ്ങളടക്കം ഏറ്റെടുത്തു. അതിവേഗം സോഷ്യല്‍ മീഡിയയിലും വാര്‍ത്ത പരന്നതോടെ കുറ്റവാളിയെ കണ്ടെത്തുന്നതില്‍ പോലീസിനുമേല്‍ സമ്മര്‍ദ്ദമേറി. എന്നാല്‍ വിദഗ്തമായി പെണ്‍കുട്ടി കെട്ടിച്ചമച്ച കഥ പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പൊളിയുകയായിരുന്നു.
സംഭവ ദിവസം ഒരു സുഹൃത്തിന്റെ വീട്ടില്‍ താന്‍ സുരക്ഷിതയായി ഉണ്ടായിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു. സ്‌കൂളിലുണ്ടായ ഒരു പ്രശ്‌നം വീട്ടുകാരില്‍നിന്ന് മറച്ചുവയ്ക്കാനാണ് പീഡനവാര്‍ത്ത തയ്യാറാക്കിയത്. എന്നാല്‍ സംഭവം പോലീസ് ഏറ്റെടുത്തതോടെ പെണ്‍കുട്ടിക്ക് ഏറെ നേരം കള്ളം ഉറപ്പിച്ചു നിര്‍ത്താന്‍ കഴിയാതാകുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല