സ്വന്തം ലേഖകന്‍: മനുഷ്യക്കടത്ത്; ഏഴ് ഇന്ത്യക്കാര്‍ ജര്‍മനിയില്‍ പിടിയില്‍; കടത്തിയത് അമ്പതോളം ഇന്ത്യക്കാരെ. ഇന്ത്യയില്‍നിന്ന് അന്‍പതിലധികം പേരെ അനധികൃതമായി ജര്‍മനിയിലേക്കു കടത്തിയ കേസില്‍ ഏഴ് ഇന്ത്യക്കാര്‍ അറസ്റ്റിലായി.
ഇവരില്‍നിന്ന് ഒട്ടേറെ രേഖകള്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇരുപത്തൊന്നുകാരനാണ് മനുഷ്യക്കടത്തിനു ചുക്കാന്‍ പിടിച്ചതെന്നു പൊലീസ് പറഞ്ഞു.
ഗ്രീസ് വഴി ഷെംഗന്‍ വീസയില്‍ (യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്കുള്ള വീസ ഇളവ്) എത്തിച്ച ഇന്ത്യക്കാരെ കൃത്രിമരേഖകളുടെ സഹായത്തോടെ അഭയാര്‍ഥികളായി അവതരിപ്പിക്കാനായിരുന്നു പദ്ധതി. ഇവരെ കോടതിയുടെ അനുമതിയോടെ ഉടന്‍ ഇന്ത്യയിലേക്കു നാടുകടത്തും. കുറ്റം തെളിഞ്ഞാല്‍ ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല