നാലു ഗോളുകളുടെ ആധികാരികതയില്‍ ജര്‍മനി ആഞ്ഞു പ്രഹരിച്ചപ്പോള്‍ ചെറുത്തുനില്‍പ് മോഹങ്ങള്‍ തകര്‍ന്ന് ഗ്രീസ് യൂറോകപ്പിന്റെ പടിക്ക് പുറത്തായി. രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ചാമ്പ്യന്മാരെ രണ്ടിനെതിരെ നാലു ഗോളിന് തകര്‍ത്ത ജര്‍മനി ഗംഭീര ജയത്തോടെ സെമിഫൈനലില്‍ ഇടമുറപ്പിച്ചു.
ഫിലിപ് ലാം, സമി ഖെദീര, മിറോസ്ലാവ് കേ്ളാസെ, മാര്‍കോ റിയൂസ് എന്നിവരാണ് ജര്‍മനിക്കുവേണ്ടി ലക്ഷ്യം കണ്ടത്. ഗിയോര്‍ഗിയോസ് സമാറസും ദിമിത്രി സാല്‍പിംഗിഡിസും ഗ്രീക്കുകാരുടെ ഗോളുകള്‍ നേടി. ഞായറാഴ്ച നടക്കുന്ന ഇംഗ്ളണ്ട്-ഇറ്റലി ക്വാര്‍ട്ടര്‍ വിജയികളാണ് സെമിയില്‍ ജര്‍മനിയുടെ എതിരാളികള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല