സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ കുത്തേറ്റു മരിച്ചു; ആക്രമണത്തില്‍ പരിക്കേറ്റ ഭാര്യ ആശുപത്രിയില്‍. ജര്‍മനിയിലെ മ്യൂണിക്കില്‍ ഇന്ത്യന്‍ പൗരന്‍ കുത്തേറ്റു മരിച്ചു. എന്‍ജിനീയറായ കര്‍ണാടക സ്വദേശി പ്രശാന്ത് ബാസാറൂറാണ് കുത്തേറ്റ് മരിച്ചത്. ഡൊനോവര്‍ത്തില്‍ എര്‍ബസ് ഹെലികോപ്റ്റര്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു പ്രശാന്ത്.
ബാസാറൂറിനെയും ഭാര്യ സ്മിതയെയും ഒരു കുടിയേറ്റക്കാരന്‍ ആക്രമിക്കുകയായിരുന്നെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ അറിയിച്ചു. പരിക്കേറ്റ സ്മിതയുടെ ആരോഗ്യനില തൃപ്തികരമാണ്. എന്നാല്‍ ആക്രമിക്കാനുള്ള കാരണം അറിവായിട്ടില്ല.
സ്മിതയുടെ സഹോദരന്‍ പ്രശാന്തിന് ജര്‍മനിയില്‍ എത്താനുള്ള സൗകര്യം ചെയ്യുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. സാക്ഷി, ശ്ലോക് എന്നിവരാണു ദമ്പതികളുടെ മക്കള്‍. ഇവരുടെ സംരക്ഷണം ഏറ്റെടുക്കുന്നതുള്‍പ്പെടെ നിര്‍ദേശങ്ങള്‍ മ്യൂണിക്കിലെ ഇന്ത്യന്‍ നയതന്ത്ര ഓഫിസിനു കൈമാറിയിട്ടുണ്ട്. ജര്‍മനിയിലെ ഡൊനോവര്‍ത്തില്‍ എര്‍ബസ് ഹെലികോപ്റ്റര്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു പ്രശാന്ത്. 2016 ലാണ് ജര്‍മനിയിലെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല