1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2024

സ്വന്തം ലേഖകൻ: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ജർമനിയിലെ ആശുപത്രികൾ, ഹെൽത്ത് സെന്‍ററുകൾ, ഓൾഡ് ഏജ് ഹോമുകളിൽ എന്നിവിടങ്ങളിൽ നഴ്സുമാർക്ക് സൗജന്യ നിയമനം നൽകുന്നു. 200 ഒഴിവുകളുണ്ട്. പുരുഷന്മാർക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷകൾ മേയ് 5 വരെ സ്വീകരിക്കും. ഇന്‍റർവ്യൂ മേയ് രണ്ടാം വാരത്തിൽ നടക്കും.

യോഗ്യത:

ബി.എസ്.സി നഴ്സിങ്/പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ്
2 വർഷത്തെ പ്രവൃത്തി പരിചയം
40 വയസ്സിന് താഴെ പ്രായം
ശമ്പളം: 2400 – 4000 യൂറോ

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒഡെപെക്കിന്‍റെ പരിശീലന കേന്ദ്രങ്ങളിൽ സൗജന്യ ജർമൻ ഭാഷാ പരിശീലനം ലഭിക്കും. നിബന്ധനകൾക്ക് വിധേയമായി പ്രതിമാസ സ്റ്റൈപൻഡും ലഭിക്കും. ഇന്‍റർവ്യൂവിനു റജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും www.odepc.kerala.gov.in സന്ദർശിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.