സ്വന്തം ലേഖകന്‍: ജര്‍മനിയിലെ കൊലയാളി പുരുഷ നഴ്സ് നീല്‍സ് ഹോഗലിന് ആജീവനാന്ത തടവ് ശിഷ. വടക്കന്‍ ജര്‍മനിയിലെ രണ്ട് ആശുപത്രികളിലായി 85 പേരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.
രണ്ട് രോഗികളെ കൊന്ന കേസില്‍ 2015 ല്‍ ഇയാള്‍ക്ക് ആജീവനാന്ത തടവ് ശിക്ഷ ലഭിച്ചിരുന്നു. അതിമാരകമായ മരുന്ന് കുത്തിവെച്ചാണ് ഇയാള്‍ കൊന്നിരുന്നത്. 55 പേരെ കൊന്നുവെന്ന് സമ്മതിച്ച് ഹോഗല്‍ മുപ്പത് പേരെ കൊലപ്പെടുത്തിയിട്ടില്ലെന്ന് കോടതിയില്‍ വാദിച്ചു. എന്നാല്‍ നൂറിലേറെ പേരെ ഇയാള്‍ കൊന്നിട്ടുണ്ടന്നാണ് പൊലീസ് നിഗമനം.ഓരോ കൊലപാതകങ്ങളും കഴിഞ്ഞ് വര്‍ഷങ്ങള്‍ ആയതിനാല്‍ പല മൃതദേഹങ്ങളില്‍ നിന്നും തെളിവ് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
ഹോഗലിന്റെ കൊലപാതകങ്ങളെ അപൂര്‍വം എന്നാണ് കോടതി വിശേഷിപ്പിച്ചത്.ആധുനിക ജര്‍മനിയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ കൊലയാളിയാണെന്നാണ് കോടതി പറഞ്ഞത്. അതിനാല്‍ ഏറ്റവും മാതൃകപരമായ ശിഷ തന്നെ പ്രതിക്ക് നല്‍കണമെന്നും കോടതി വ്യക്തമാക്കി.വിചാരണയുടെ അവസാന ദിവസം തന്റെ ക്രൂരതക്ക് ഇരയായവരുടെ ബന്ധുക്കളോട് ഹോഗല്‍ ക്ഷമാപണം നടത്തിയിരുന്നു.
കൂടിയ അളവില്‍ പ്രതികള്‍ക്ക് മരുന്ന് കുത്തിവെച്ചാണ് പ്രതി ക്രൂരകൃത്യം നടപ്പാക്കിയിരുന്നത്. രോഗികളുടെ മരണനിരക്ക് അനിയന്ത്രിതമായി വര്‍ധിച്ചപ്പോഴാണ് ആശുപത്രി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നത്. പിന്നീട് അന്വേഷണം നീല്‍സ് ഹോഗലിലേക്ക് വഴിമാറുകയായിരുന്നു. പ്രതി ഷിഫ്റ്റില്‍ ഉണ്ടായിരുന്നപ്പോഴാണ് മരണനിരക്ക് വര്‍ധിച്ചതെന്ന് വ്യക്തമായപ്പോള്‍ കൂടുതല്‍ അന്വേഷണത്തില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല