സ്വന്തം ലേഖകന്‍: ജര്‍മ്മനിയിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ ക്രൈസ്തവര്‍ കടുത്ത മത വിവേചനം അനുഭവിക്കുന്നതായി റിപ്പോര്‍ട്ട്. മിക്ക ക്യാമ്പുകളിലും ഭൂരിപക്ഷമായ മുസ്ലീങ്ങള്‍ ക്രൈസ്തവരെ ഭീഷണിപ്പെടുത്തു യാണെന്നും ക്യാമ്പുകളിലെ ഭീകരാക്രമണം ഭയന്ന് ക്രൈസ്തവര്‍ ബൈബിള്‍ ഒളിപ്പിക്കേണ്ടി വരുന്നതായും ബ്രിട്ടീഷ് ഓണ്‍ലൈന്‍ പോര്‍ട്ടലായ എക്സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൈര്സ്തവരെ വൃത്തിയില്ലാത്തവരെന്നും തെരുവ് നായകളേക്കാള്‍ നികൃഷ്ടരായിട്ടുമാണ് പരിഗണിക്കുന്നതെന്നും ക്യാമ്പ് വിടാന്‍ ക്രിസ്ത്യാനികള്‍ നിര്ബ്ബന്ധിതമാകുകയാണെന്നാണ് റിപ്പോര്‍ട്ട്.
ബൈബിളെടുത്താല് കൊല്ലുമെന്ന ഭീഷണി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഏത് നിമിഷവും കാര്യങ്ങള്‍ കൈവിട്ടു പോയെക്കാന്നാണ് ക്രിസ്തീയ വിഭാഗത്തിന്റെ ആരോപണം. ഷ്ളോബ് ഹോള്‍ട്ടി സ്റ്റകന്ബ്രോക്ക് നഗരത്തിലെ ക്യാമ്പില്‍ നിന്നും അടുത്തിടെ 14 ഇറാനിയന്‍ ക്രിസ്ത്യാനികളെ മാറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്രൈസ്തവികത ഉപേക്ഷിച്ചില്ലെങ്കില്‍ കൊല്ലുമെന്ന ഭീഷണി ബീല്ഫീല്ഡിലെ ക്യാമ്പിലുള്ളവര്‍ക്കും ലഭിച്ചിട്ടുണ്ട്. റംസാന് വ്രതകാലത്ത് ക്രിസ്ത്യാനികളെ നിര്‍ബ്ബന്ധിതമായി നോമ്പ് എടുപ്പിച്ചതായും പകല്‍ ഉപവാസം എടുപ്പിച്ചതായും ആരോപണമുണ്ട്.
അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ജര്‍മ്മനി പൊതു ഇടങ്ങളില്‍ ബുര്‍ഖാ നിരോധനവും അഭയാര്‍ഥികള്‍ക്ക് നിയന്ത്രണവും കൊണ്ടുവരാനുള്ള ആലോചനയിലാണ്. അതിനിടയില്‍ ജര്‍മ്മനി തുര്‍ക്കിയില്‍ നിന്നും രഹസ്യവിമാനത്തില് രാത്രിയില്‍ കുടിയേറ്റക്കാരെ ഇറക്കുമതി ചെയ്യുന്നതായും റിപ്പോര്‍ട്ടുണ്ട്. കൊളോണിലെ ബോണ്‍ വിമാനത്താവളത്തില്‍ തുര്‍ക്കിയില്‍ നിന്നുള്ള വിമാനങ്ങള്‍ രാത്രിയില്‍ ഇറങ്ങുന്നതായും ഇതില്‍ നിറയെ അഭയാര്ഥികളാണെന്നുമാണ് ആരോപണങ്ങള്‍.
ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലിന്റെ നേതൃത്വത്തില്‍ ആദ്യ കരാറില്‍ 28,600 കുടിയേറ്റക്കാരെ കൊണ്ടുവരാന്‍ രാജ്യം സമ്മതിച്ചിട്ടുണ്ട്. മൊത്തം വരുന്ന 1,60,000 പേരില്‍ ഇറ്റലി, ഗ്രീസ് എന്നിവിടങ്ങളില്‍ നിന്നായി 27,000 പേര്‍ക്ക് ജര്‍മ്മനി അവസരം ഒരുക്കും. തുര്‍ക്കി, യുറോപ്യന്‍ യൂണിയന് എന്നിവയുമായുള്ള രണ്ടാമത്തെ കരാറില്‍ സിറിയയില്‍ നിന്നുള്ള 18,000 കുടിയേറ്റക്കാരെ വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ പങ്കുവെയ്ക്കും. ഇതില്‍ 1,600 പേര് കൂടി ജര്‍മ്മനിയില്‍ എത്തുമെന്നാണ് വിവരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല