സ്വന്തം ലേഖകന്‍: ഒരു വര്‍ഷം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന അഭയാര്‍ഥികളുടെ എണ്ണം ഒരു ലക്ഷമായി പരിമിതപ്പെടുത്താന്‍ ജര്‍മ്മനിയില്‍ ആവശ്യം ഉയരുന്നു. രാജ്യത്ത് ഒരുവര്‍ഷം ‘സ്വീകരിക്കാന്‍ കഴിയുന്ന പരമാവധി അഭയാര്‍ഥികളുടെ എണ്ണം രണ്ടു ലക്ഷമാക്കി പരിമിതപ്പെടുത്തണമെന്ന് ബവാരിയയിലെ ഗവര്‍ണര്‍ ഹോസ്റ്റ് സിയോഫര്‍ ആവശ്യപ്പെട്ടു.
അഭയാര്‍ഥി പ്രശ്‌നത്തിന് ഭാഗികമായ ഉത്തരവാദിത്തം അമേരിക്കക്കാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്ത് ഒരു വര്‍ഷം ഒരു ലക്ഷംമുതല്‍ രണ്ടു ലക്ഷംവരെ അഭയാര്‍ഥികളെ മാത്രമേ ഉള്‍ക്കൊള്ളാന്‍ കഴിയുകയുള്ളൂ എന്ന് അദ്ദേഹം ജര്‍മന്‍ വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം 10 ലക്ഷത്തോളം പേരാണ് ബവാരിയയില്‍ അഭയാര്‍ഥികളായി അപേക്ഷ നല്‍കിയത്. ചാന്‍സലര്‍ അംഗല മെര്‍കല്‍ അഭയാര്‍ഥികളുടെ അപേക്ഷതള്ളിയിരുന്നു. മറ്റു യൂറോപ്യന്‍ യൂനിയന്‍ അംഗങ്ങള്‍ക്കും അറബ് രാജ്യങ്ങള്‍ക്കും യു.എസിനും അഭയാര്‍ഥികളുടെ കര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം ഉണ്ടെന്നും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ സിയോഫര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല