1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2024

സ്വന്തം ലേഖകൻ: യൂറോപ്യൻ യൂണിയൻ ഇതര രാജ്യത്ത് നിന്നുള്ളവർ രാജ്യത്ത് ജോലി ചെയ്യാൻ അവസരം നൽകുന്ന ഓപ്പർച്യുണിറ്റി കാർഡ് പുറത്തിറക്കി. യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികൾക്ക് സ്ഥിരമായ തൊഴിൽ കരാർ ആവശ്യമില്ലാതെ രാജ്യത്ത് പ്രവേശിക്കാനും തൊഴിൽ തേടാനും ഇതിലൂടെ അവസരം ലഭിക്കും.

പ്രക്രിയ ലളിതമാക്കി വിദഗ്ധ തൊഴിലാളികളെ ആകർഷിക്കുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ഉദ്യോഗാർഥികൾ വൈദഗ്ധ്യമുള്ള തൊഴിലാളികളായി അംഗീകരിക്കപ്പെടണം അല്ലെങ്കിൽ പോയിന്‍റ് അടിസ്ഥാനമാക്കിയുള്ള സിസ്റ്റത്തിൽ കുറഞ്ഞത് ആറ് പോയിന്റെങ്കിലും ആവശ്യമാണ്. മാത്രമല്ല താമസത്തിന് ആവശ്യമായ സാമ്പത്തികം ബോധ്യപ്പെടുത്തണം.

ഓപ്പർച്യുണിറ്റി കാർഡ് ജർമനിയിലേക്ക് എളുപ്പവും നിയമപരവുമായ പ്രവേശനം സുഗമമാക്കുന്നതിന് പുറമെ നല്ല വരുമാനത്തിനുള്ള അവസരവും സ്ഥിര താമസത്തിനുള്ള സാധ്യതയുമാണ് നൽകുന്നത്. അപേക്ഷ അംഗീകരിക്കപ്പെട്ടാൽ, ഉദ്യോഗാർഥികൾക്ക് ഉടനടി വർക്ക് പെർമിറ്റ് ലഭിക്കും.

അപേക്ഷകർക്ക് കുറഞ്ഞത് രണ്ട് വർഷത്തെ തൊഴിലധിഷ്ഠിത പരിശീലനം അല്ലെങ്കിൽ അവരുടെ മാതൃരാജ്യത്ത് നിന്ന് അംഗീകൃതമായ യൂണിവേഴ്സിറ്റി ബിരുദവും ജർമൻ (എ1) അല്ലെങ്കിൽ ഇംഗ്ലിഷ് (ബി2) ഭാഷയിലുള്ള പ്രാവീണ്യവും ആവശ്യമാണ്. സാമ്പത്തിക സ്ഥിരത നിർണായകമാണ്. ഇത് ഒരു പാർട്ട് ടൈം ജോലി (ആഴ്ചയിൽ 20 മണിക്കൂർ വരെ) മുഖേനയും അധികാരികളെ ബോധ്യപ്പെടുത്താം.

ഓപ്പർച്യുനിറ്റി കാർഡിനുള്ള നിങ്ങളുടെ പോയിന്‍റുകൾ എങ്ങനെ കണക്കാക്കാം
പോയിന്‍റ് സിസ്റ്റം ഭാഷാ വൈദഗ്ധ്യം, പ്രഫഷനൽ അനുഭവം, പ്രായം,ജർമനിയുമായുള്ള ബന്ധം എന്നിവ വിലയിരുത്തുന്നു. യോഗ്യത നേടുന്നതിന്, അപേക്ഷകർക്ക് ആകെ ആറ് പോയിന്‍റുകൾ ആവശ്യമാണ്. അടിസ്ഥാന ആവശ്യകതകളിൽ ഭാഷാ പ്രാവീണ്യവും സാമ്പത്തിക ഭദ്രതയും ഉൾപ്പെടുന്നു. ഇത് പാർട്ട് ടൈം ജോലി മുഖേനയും തെളിയിക്കാം.

വിദേശ പ്രഫഷനൽ യോഗ്യതകൾ ഭാഗികമായി അംഗീകരിക്കുന്നതിനോ അധ്യാപനം, എന്‍ജിനീയറിങ് എന്നീ തൊഴില്‍ ചെയ്യാനുള്ള അംഗീകൃത യോഗ്യതയുണ്ടെങ്കില്‍ 4 പോയിന്റുകള്‍ ലഭിക്കും. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ അഞ്ച് വർഷത്തെ പ്രഫഷനൽ പരിചയം അല്ലെങ്കിൽ ബി2 ലെവലിൽ ജർമൻ ഭാഷാ വൈദഗ്ദ്ധ്യം എന്നിവയ്ക്ക് മൂന്ന് പോയിന്‍റുകൾ.

വൊക്കേഷണൽ പരിശീലനത്തിന് ശേഷമുള്ള രണ്ട് വർഷത്തെ പ്രഫഷനൽ പരിചയത്തിനും അല്ലെങ്കിൽ അപേക്ഷകന് 35 വയസ്സിന് താഴെയാണെങ്കിൽ, ബി1 ലെവലിൽ ജർമൻ ഭാഷാ വൈദഗ്ധ്യത്തിനും രണ്ട് പോയിന്‍റുകൾ ലഭിക്കും.ടൂറിസ്റ്റ് സന്ദർശനങ്ങൾ ഒഴികെ 40 വയസ്സിന് താഴെയുള്ള അപേക്ഷകർക്ക് അല്ലെങ്കിൽ ജർമനിയിൽ മുൻപ് താമസിച്ചവർക്ക് ഒരു പോയിന്‍റ്.

ഇംഗ്ലിഷിലെ മികവ് (സി1), ജർമൻ മികവ് (എ2), തൊഴിലാളികളിൽ കുറവുള്ള തൊഴിലുകളിലെ യോഗ്യതകൾ അല്ലെങ്കിൽ പങ്കാളികളുമായുള്ള സംയുക്ത അപേക്ഷകൾ എന്നിവയ്ക്ക് അധിക പോയിന്‍റുകൾ ലഭ്യമാണ്.

ഓപ്പർച്യുണിറ്റി കാർഡിന്‍റെ പ്രധാന നേട്ടങ്ങൾ

∙ എളുപ്പത്തിലുള്ള പ്രവേശനം: ജർമനിയിൽ പ്രവേശിക്കുന്നതിനുള്ള ലളിതമായ പ്രക്രിയ.
∙ 12-മാസത്തെ താമസം: സ്ഥിരമായ പെർമിറ്റിന് സാധ്യതയുള്ള ഒരു വർഷത്തെ താമസം.
∙ സമ്പാദിക്കാനുള്ള സാധ്യത: 1000 യൂറോയിൽ കൂടുതൽ പ്രതിമാസ വരുമാനം സാധ്യമാണ്.
∙ വർക്ക് ഫ്ലെക്സിബിലിറ്റി: ആഴ്ചയിൽ 20 മണിക്കൂർ വരെ ജോലി ചെയ്യാൻ അനുമതി. ജോലി തിരയൽ.
∙ അവസരം: യോഗ്യതയുള്ള ഒരു പാർട്ട് ടൈം അല്ലെങ്കിൽ ഫുൾ ടൈം ജോലി കണ്ടെത്താനുള്ള സമയം.

തൊഴിലുടമകളെ സംബന്ധിച്ചിടത്തോളം, ഇയു ഇതര രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികളെ ആകർഷിച്ചുകൊണ്ട് ഓപ്പർച്യുണിറ്റി കാർഡ് അപേക്ഷകരുടെ എണ്ണം വളരെ അധികമാണ്. പ്രവേശന, തൊഴിൽ നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തുന്നു, തൊഴിലുടമകൾക്ക് അനുയോജ്യരായ ഉദ്യോഗാർഥികളെ നിയമിക്കാൻ മികച്ച അവസരമായിട്ടാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.