
സ്വന്തം ലേഖകൻ: ഞായറാഴ്ച രാത്രി മുതല്‍ ഇവിജി യൂണിയന്‍ പ്രഖ്യാപിച്ച 50 മണിക്കൂര്‍ റെയില്‍വേ സമരം പിന്‍വലിച്ചു. ആസൂത്രിതമായ 50 മണിക്കൂര്‍ പണിമുടക്കിന് മുന്നോടിയായി തങ്ങള്‍ ധാരണയില്‍ എത്തിയതായി ഇവിജി യൂണിയനും റെയിൽ ഓപ്പറേറ്റർ ഡോയ്ഷെ ബാനും അറിയിച്ചു. എന്നാല്‍, സേവനങ്ങള്‍ തടസ്സപ്പെട്ടേക്കാമെന്ന് ഡോച്ച് ബാന്‍ പറഞ്ഞു.
ജര്‍മ്മനിയിലെ റെയില്‍വേ ശൃംഖലയിലുടനീളം ഞായറാഴ്ച രാത്രി ആരംഭിക്കാന്‍ ആഹ്വാനം ചെയ്ത 50 മണിക്കൂര്‍ പണിമുടക്ക് യൂണിയനും റെയില്‍ ഓപ്പറേറ്റര്‍ ഡച്ച് ബാനും ഒത്തുതീര്‍പ്പിലെത്തിയതിനെത്തുടന്നാണ് ഒഴിവാക്കിയത്.
ആസൂത്രിത പണിമുടക്ക് മൂന്നാം കക്ഷികൾക്ക് ദോഷകരമാണെന്നു വാദിച്ചുകൊണ്ട് ഡോയ്ഷെ ബാൻ ശനിയാഴ്ച ഫ്രാങ്ക്ഫർട്ടിലെ ലേബർ കോടതിയിൽ അടിയന്തിര അപേക്ഷ സമർപ്പിച്ചിരുന്നു. യൂണിയനുകളുമായി ചർച്ചകൾക്ക് തയാറാണെന്നും ഒത്തുതീർപ്പ് നിർദേശം മുന്നോട്ടു വയ്ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
‘റെയില്‍വേ കമ്പനിയുടെയും അതിന്റെ ഉപഭോക്താക്കളുടെയും വ്യവസായത്തിന്റെയും താല്‍പ്പര്യം കണക്കിലെടുത്ത്, ഈ പണിമുടക്ക് ഒഴിവാക്കാൻ ഞങ്ങള്‍ പരമാവധി ശ്രമിച്ചു, അത് വിജയിച്ചു’– ഡച്ച് ബാന്റെ പേഴ്സണല്‍ മേധാവി മാര്‍ട്ടിന്‍ സീലര്‍ പറഞ്ഞു.
പണിമുടക്ക് പിൻവലിച്ചെങ്കിലും റദ്ദാക്കിയ ഏകദേശം 50,000 ട്രെയിന്‍ സര്‍വീസുകളുടെ പ്രോഗ്രാം കമ്പനി പുനഃക്രമീകരിക്കുന്നതിനാല്‍ പ്രാദേശിക, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് ഇനിയും കാലതാമസമുണ്ടാകുമെന്ന് ഡച്ച് ബാന്‍ പറഞ്ഞു.
ഇവിജി പ്രഖ്യാപിച്ച ആസൂത്രിത പണിമുടക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗതത്തെ സാരമായി ബാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു എല്ലാ ദീര്‍ഘദൂര ട്രെയിനുകളും മിക്ക പ്രാദേശിക സര്‍വീസുകളും റദ്ദാക്കേണ്ടിവരുമെന്നും ഡച്ച് ബാന്‍ പറഞ്ഞിരുന്നു.
ജര്‍മ്മനിയുടെ ദേശീയ റെയില്‍ ഓപ്പറേറ്റര്‍ ഡച്ച് ബാന്‍ നേരത്തെ സമരം തടയാന്‍ അടിയന്തര കോടതി ഉത്തരവ് ആവശ്യപ്പെട്ടിരുന്നു. ‘ഉപഭോക്താക്കളുടെ താല്‍പര്യം കണക്കിലെടുത്ത്’ സമരം അവസാനിപ്പിക്കാന്‍ നിയമനടപടി ആവശ്യമാണെന്ന് റെയില്‍ ഓപ്പറേറ്റര്‍ വാദിച്ചു. പണിമുടക്ക് പിന്‍വലിക്കാന്‍ യൂണിയന്‍ സമ്മതിച്ചതിന് ശേഷം, “ലേബര്‍ കോടതിയിലേക്കുള്ള അപ്പീല്‍ എല്ലാവര്‍ക്കും വിലപ്പെട്ടതാണ്” എന്ന് സെയ്ലര്‍ ഈ നടപടിയെ ന്യായീകരിച്ചു. കരാറിന്റെ ഭാഗമായി, വേഗത്തിലുള്ള ഒരു നിഗമനത്തിലെത്തുമെന്ന പ്രതീക്ഷയില്‍ ഇരുപക്ഷവും ചര്‍ച്ചകളിലേക്ക് മടങ്ങുമെന്ന് പറഞ്ഞതായി ഡച്ച് ബാന്‍ പ്രസ്താവനയില്‍ പറഞ്ഞു.
50 റെയില്‍വേ കമ്പനികളിലായി ഇവിജിയിൽ ഏതാണ്ട് 230,000 ജീവനക്കാരാണുള്ളത്. അവരില്‍ 180,000 പേര്‍ ജര്‍മ്മന്‍ ദേശീയ റെയില്‍ ഓപ്പറേറ്ററായ ഡോയ്ഷെ ബാനില്‍ ജോലി ചെയ്യുന്നവരാണ്. പുതിയ കൂട്ടായ കരാറുകള്‍ ചര്‍ച്ച ചെയ്തുവരുന്നു. പണിമുടക്ക് ഡോയ്ഷെ ബാനെയും മറ്റ് ട്രാന്‍സ്പോര്‍ട്ട് കമ്പനികളെയും ബാധിക്കുമായിരുന്നു.
കുതിച്ചുയരുന്ന പണപ്പെരുപ്പം ജീവിതച്ചെലവ് വര്‍ധിപ്പിക്കുന്നതിനാല്‍ ശമ്പള വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് യൂണിയനുകൾ മുന്നോട്ടു വയ്ക്കുന്നു. പ്രധാന യൂണിയന്‍ വെര്‍ഡി ആഹ്വാനം ചെയ്ത പണിമുടക്കുകൾ ഉൾപ്പെടെ മുന്‍ മാസങ്ങളില്‍ റെയില്‍വേ തൊഴിലാളികള്‍ സമരങ്ങൾ നടത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല