സ്വന്തം ലേഖകന്‍: ഈ വര്‍ഷം മൂന്നു ലക്ഷം അഭയാര്‍ഥികളെ സ്വീകരിക്കാമെന്ന് ജര്‍മനി, കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ മൂന്നിലൊന്ന് കുറവ്. ഈ വര്‍ഷം 250,000 നും 300, 000 ത്തിനുമിടക്ക് അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് മൈഗ്രന്‍സ് ആന്‍ഡ് റെഫ്യുജീസ് ഫെഡറല്‍ ഓഫിസ് വ്യക്തമാക്കി.
2015 ല്‍ ജര്‍മനിയിലെത്തിയ അഭയാര്‍ഥികളുടെ എണ്ണം സര്‍വകാല റെക്കോര്‍ഡായിരുന്നു. അഭയാര്‍ഥികളോട് ഉദാരനയം സ്വീകരിച്ചതിന്റെ പേരില്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ ഏറെ പഴികേള്‍ക്കുകയും ചെയ്തു.
മൂന്നു ലക്ഷമാണ് ഈ വര്‍ഷം രാജ്യത്തിന് താങ്ങാവുന്ന പരിധി. കൂടുതല്‍ പേര് എത്തിച്ചേര്‍ന്നാല്‍ അത് രാജ്യത്തെ സമ്മര്‍ദത്തിലാക്കും. കഴിഞ്ഞ വര്ഷത്തെപോലെയുള്ള സാഹചര്യമല്ല രാജ്യത്തെന്നും മൈഗ്രന്‍സ് ആന്‍ഡ് റെഫ്യുജീസ് ഫെഡറല്‍ ഓഫിസ് മേധാവി ഫ്രാങ്ക് ജ്വര്‍ഗന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മാത്രം 11 ലക്ഷം അഭയാര്‍ഥികളാണ് ജര്‍മനിയിലത്തെിയത്. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ഥി പ്രവാഹം തടയുന്നതിന് ബാല്‍ക്കന്‍ പാത അടച്ചുപൂട്ടിയിരുന്നു. അതേപോലെ ഗ്രീസിലത്തെുന്ന അഭയാര്‍ഥികളെ തുര്‍ക്കിയിലേക്കുതന്നെ തിരിച്ചയക്കുന്ന കരാറും നിലവില്‍ വന്നു.
ഇതോടെ പശ്ചിമേഷ്യയില്‍നിന്നും അഫ്ഗാനിസ്താനില്‍നിന്നും യൂറോപ്പിലേക്കുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് കുറയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അഭയാര്‍ഥികളുടെ എണ്ണം മൂന്നിലൊന്നായി വെട്ടിക്കുറക്കാനുള്ള ജര്‍മനിയുടെ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല