ജര്‍മന്‍ ലീഗ് ഫുട്ബോളില്‍ ബയേണ്‍ മ്യൂണിക്ക് ഏകപക്ഷീയ ജയം സ്വന്തമാക്കി. സ്വന്തം മൈതാനത്തുനടന്ന മത്സരത്തില്‍ ബയേണ്‍ 7-1 ന് ടിഎസ്ജി ഹൊഫെന്‍ഹീമിനെ കീഴടക്കി. മരിയൊ ഗോമസിന്റെ ഹാട്രിക്കാണ് ബയേണിന് വമ്പന്‍ ജയമൊരുക്കിയത്. 4, 34, 48 മിനിറ്റുകളിലായിരുന്നു ഗോമസിന്റെ ഗോള്‍.
അര്യന്‍ റോബന്‍ (12 – പെനാല്‍റ്റി, 29) രണ്ടു ഗോള്‍ സ്വന്തമാക്കി. ടോണി ക്രൂസ് (17), ഫ്രാങ്ക് റിബറി (58) എന്നിവരാണ് ബയേണിന്റെ മറ്റു ഗോള്‍ നേട്ടക്കാര്‍. 84-ാം മിനിറ്റില്‍ ലൂയിസ് ഗസ്റാവൊയുടെ സെല്‍ഫ് ഗോളാണ് ഹൊഫെന്‍ഹീമിന്റെ ആശ്വാസ ഗോളായത്.
പോയിന്റ് പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ബയേണ്‍ മ്യൂണിക്ക്. 25 മത്സരങ്ങളില്‍ നിന്ന് 51 പോയിന്റാണ് ബയേണിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 56 പോയിന്റുമായി ഡസ്മുണ്ടാണ് ലീഗ് പോയിന്റ് പട്ടികയുടെ തലപ്പത്ത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല