1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2024

സ്വന്തം ലേഖകൻ: തൊഴിലാളികളുടെ പണിമുടക്കിനെ തുടർന്ന് ജര്‍മനിയിൽ ഒരേ സമയം ട്രെയൻ, വ്യോമ ഗതാഗതങ്ങൾ തടസ്സപ്പെട്ടു. ഉയർന്ന വേതനം ആവശ്യപ്പെട്ട് മാനേജ്മെന്‍റുമായി മാസങ്ങളായി തൊഴിലാളികൾ അഭിപ്രായവ്യത്യാസത്തിലാണ്. ചരക്ക് സർവീസുകൾ തടസ്സപ്പെട്ടു. സൂപ്പര്‍മാര്‍ക്കറ്റുകളിലും പ്രതിസന്ധി അനുഭവപ്പെട്ടു.

ലുഫ്താന്‍സ ഗ്രൗണ്ട് സ്റ്റാഫ് ഉന്ന് വൈകിട്ട് നാല് മുതൽ ശനിയാഴ്ച വൈകിട്ട് 7.30 വരെ രാജ്യവ്യാപകമായി പണിമുടക്ക് നടത്തും. പണിമുടക്ക് ജർമനിയിലെ ഏറ്റവും വലിയ വ്യോമയാന കേന്ദ്രമായ ഫ്രാങ്ക്ഫര്‍ട്ടിലെ ഗതാഗതത്തെ സാരമായി സമരം ബാധിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രത്യേക സാഹചര്യം പരിഗണിച്ച് ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലെ പുറപ്പെടല്‍ കേന്ദ്രം അടച്ചു.

പണിമുടക്ക് രാജ്യത്തെ ഉത്പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുമെന്ന് ജർമന്‍ സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. സമരം പിന്‍വലിക്കണമെന്ന് പാസഞ്ചര്‍ അസോസിയേഷന്‍ ആവശ്യപ്പെടുന്നു. ഗതാഗത മന്ത്രി വിസിങ് സമരത്തെ എതിർത്ത് രംഗത്ത് വന്നിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.